ബോളിവുഡിന്റെ ഗ്ലാമർ നായിക സണ്ണി ലിയോണിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം ആരാധകരിൽ സൃഷ്ടിച്ച ആവേശം ഇപ്പോഴും തണുത്തിട്ടിട്ടില്ല.
ഇതിനു പിന്നാലെയാണ് സണ്ണിയുടെ പുതിയ ഹോട്ട് ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദാബു രത്നാനി കലണ്ടറിനു വേണ്ടിയാണ് താരത്തിന്റെ ഈ സൂപ്പർ ലുക്ക്. കലണ്ടറും സണ്ണിയുടെ ഗറ്റപ്പും ഇതിനോടകം തരംഗമാണ്.
ഈ വാലെന്റൈൻസ് ഡേയിൽ സണ്ണി ലിയോൺ കൊച്ചിയിലെത്തുന്നുണ്ട്. ഫെബ്രുവരി 14ന് നടക്കുന്ന വാലെന്റൈൻസ് ഡേ പരിപാടിയില്‍ സണ്ണി ലിയോണിക്കൊപ്പം പിന്നണി ഗായിക മഞ്ജരി, വയലിനിസ്റ്റ് ശബരീഷ്, ഗായിക തുളസി കുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
മമ്മൂട്ടി നായകനാകുന്ന മധുരരാജയിൽ ഒരു ഐറ്റം നമ്പർ സോങ്ങിലും സണ്ണിയെത്തും. സണ്ണിയുടെ ആദ്യ മലയാള ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിനായി കൊച്ചിയിലെത്തിയ സണ്ണിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് എയർപോർട്ടിൽ ലഭിച്ചത്.
മധുരരാജയുടെ ഷൂട്ടിംഗിന് ശേഷം കേരളത്തിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് സണ്ണി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത് വിട്ടത്.
ചിത്രം കണ്ട് ആരാധകരെല്ലാം അന്തം വിട്ടിരിക്കുകയാണ്. എല്ലാ വർഷവും സൂപ്പർതാരങ്ങളാണ് കലണ്ടറിൽ പ്രത്യേക്ഷപ്പെടുന്നത്. 2016 ൽ ആലിയാ ഭട്ട് ആയിരുന്നു മോഡൽ. ഇത്തവണ ഈ അവസരം സണ്ണിയെ തേടിയെത്തുകയായിരുന്നു.