മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്ന മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം നവംബര്‍ ഒന്നിന്ന് ചിത്രീകരണം ആരംഭിക്കാുനുള്ള ശ്രമങ്ങളിലാണ്.
75 കോടി രൂപ ബഡ്ജറ്റില്‍ ആണ് മരയ്ക്കാര്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ പരേഷ് റാവല്‍, നാഗാര്‍ജുന എന്നിവരും ഉണ്ടാകുമെന്ന് സംവിധായകന് പറഞ്ഞിരുന്നു. ബോളിവുഡ് താരം സുനില്‍ ഷെട്ടിക്ക് വേണ്ടി ശ്രമിക്കുകയാണെന്നും പ്രിയദര്ശന് പറഞ്ഞിരുന്നു. എന്നാല്‍ ഉറപ്പ് പറഞ്ഞിരുന്നില്ല.
എന്നാല്‍ സുനില്‍ ഷെട്ടി തന്നെ മരയ്ക്കാറില്‍ മോഹന്‍ലാലിനോടൊപ്പം താനുണ്ടാവുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയില്‍ നടന്ന ഒരു ചടങ്ങിലാണ് സുനില്‍ ഷെട്ടി ഈ പ്രഖ്യാപനം നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രത്തിന്റെ സെറ്റ് വര്‍ക്കുകള്‍ ഹൈദരാബാദില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മാസത്തോളം നീളുന്ന ഷെഡ്യൂളാണ് തീരുമാനിച്ചിരിക്കുന്നത്.
പകുതിയും കടലില്‍ ഷൂട്ട് ചെയ്യുന്നതിനാലും ദൈര്‍ഘ്യമേറിയ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആവശ്യമുള്ളതിനാലും റിലീസ് തീയതി പിന്നീടേ പ്രഖ്യാപിക്കുകയുള്ളൂ എന്നും ഈ സിനിമ തന്റെയും ലാലിന്റെയും സ്വപ്നമാണെന്നും പ്രിയദര്ശന് പറഞ്ഞിരുന്നു.