പ്രിയപ്പെട്ട കലാകാരന്‍ കൊല്ലം സുധി വിടവാങ്ങിയതിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല കേരളക്കരയ്ക്ക്. അവസാന നിമിഷവും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചാണ് കൊല്ലം സുധി വിടവാങ്ങിയിരിക്കുന്നത്.
കൊല്ലം സുധി വിടവാങ്ങിയെന്ന് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കാര്‍ക്കും വിശ്വസിക്കാനായിട്ടില്ല. എറണാകുളത്ത് പൊതുദര്‍ശനത്തിന് എത്തിച്ച സുധിയെ അവസാനമായി ഒരുനോക്ക് കാണാനായി സഹപ്രവര്‍ത്തകര്‍ കണ്ണീരോടെ എത്തിയത് നോവുന്ന കാഴ്ചയായി.
നടന്‍ സുരേഷ് ഗോപി, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഹൈബി ഈഡന്‍ തുടങ്ങി സിനിമാ-സാംസ്‌കാരിക മേഖലയിലെ നിരവധി പേരാണ് സുധിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
ഇപ്പോഴിതാ സുധിയെ കുറിച്ച് സഹോദരന്‍ സുനില്‍ പറഞ്ഞ വാക്കുകളാണ് ആരാധകരെ കണ്ണുനിറയ്ക്കുന്നത്. താന്‍ കൂരിയെന്നാണ് സുധിയെ വിളിക്കുന്നതെന്നും കൂരിയിപ്പോള്‍ ഏതെങ്കിലും പരിപാടിക്ക് പോയിരിക്കുകയാണെന്നാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും സുനില്‍ പറയുന്നു.
അവന്‍ സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെയൊന്നും തലക്കനമില്ല. ഒരു ആര്‍ട്ടിസ്റ്റിനെ പോലൊന്നും ആരോടും പെരുമാറിയിട്ടില്ലെന്നും ഇവിടെ ധാരാളം സുഹൃത്തുക്കളൊക്കെയുണ്ടെന്നും തന്റെ മകളുടെ കല്യാണത്തിന് ഒത്തിരി നടന്മാര്‍ ഇവിടെ വരുമെന്ന് പറഞ്ഞിരുന്നുവെന്നും സുനില്‍ വേദനയോടെ പറയുന്നു.
ചെറുപ്പത്തില്‍ തങ്ങള്‍ ജീവിക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടിരുന്നു. അമ്മ തീപ്പെട്ടി ഒട്ടിച്ചിട്ടായിരുന്നപു തങ്ങളെ വളര്‍ത്തിയതെന്നും താനും സുധിയും പിന്നീട് രാത്രി വരെ ജോലിക്ക് പോയിരുന്നുവെന്നും എല്ലാവരെയും കഴിപ്പിക്കാനായിരുന്നു അവനിഷ്ടമെന്നും ഓരോന്ന് വാങ്ങി വന്ന് എല്ലാവര്‍ക്കും കൊടു്കകുമായിരുന്നുവെന്നും സുനില്‍ പറയുന്നു.