ഗോള്‍ഡും സില്‍വറും ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്; മമ്മൂക്ക ധരിച്ച ഈ സണ്‍ ഗ്ലാസിന്റെ വില അറിയുമോ ?

165

മെഗാസ്റ്റാർ മമ്മൂട്ടിക്ക് സൺ ഗ്ലാസിനോടുള്ള ഇഷ്ടത്തെക്കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. അത് ഇവിടുത്തെ ആരാധകർക്ക് അടക്കം അറിയുന്ന കാര്യമാണ്. കാറിനോടും സൺഗ്ലാസിനോടും ഒരു പ്രത്യേക താൽപര്യം തന്നെയാണ് മമ്മൂക്കയ്ക്ക്. വ്യത്യസ്ത തരത്തിലുള്ള നിരവധി സൺ ഗ്ലാസുകൾ നടന്റെ കൈയിലുണ്ട്. ഓരോ പരിപാടിക്ക് വരുമ്പോഴും വ്യത്യസ്തമായ സൺഗ്ലാസ് ആണ് മമ്മൂട്ടി ഉപയോഗിക്കാറ്. ഇടയ്ക്ക് ഇതിൻറെ വില തപ്പി ആരാധകരും പോകാറുണ്ട്. ഇപ്പോഴിതാ താരം ധരിച്ച ഒരു സൺഗ്ലാസിന്റെ വിലകേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

Advertisements

അബുദാബിയിൽ വച്ചായിരുന്നു മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ഭ്രമയുഗത്തിന്റെ ഗ്ലോബൽ ലോഞ്ച്. പരിപാടിയിൽ മമ്മൂട്ടി ധരിച്ചു വന്ന സൺ ഗ്ലാസിന്റെ ഫീച്ചേഴ്സിനെ കുറിച്ചും വിലയെ കുറിച്ചുമാണ് ക്രൊണോഗ്രാഫർ എഫിൻ എമ്മിന്റെ പുതിയ വീഡിയോ.

മാറ്റ്സുഡ എന്ന ബ്രാന്റിന്റെ ഡബിൾ ബ്രിഡ്ജ് റൗണ്ട് ഷേപ്പ് സൺ ഗ്ലാസാണ് മമ്മൂട്ടി ധരിച്ചിരിയ്ക്കുന്നത്. മാറ്റ്സൂഡ എന്ന ബ്രാന്റ് ജാപ്പനീസ് ക്രാഫ്റ്റ്മാൻഷിപ്പിന്റെ എക്സലൻസ് ആണ് അവരുടെ പ്രൊഡക്റ്റ്സിൽ കാണാൻ കഴിയുന്നത്. ഒരു മാസത്തോളം ഹാന്റ്ക്രാഫ്റ്റ് ചെയ്താണ് ഈ സൺഗ്ലാസ് ഉണ്ടാക്കുന്നതു പോലും. 250 മാനുവൽ പ്രൊസീജ്യേഴ്സും, പ്യൂവർ ടൈറ്റാനിയം, എയിറ്റീൻ കാരറ്റ് ഗോൾഡ്, 22.5 ഗ്രാം ഗോൾഡ്, സിൽവർ എന്നിങ്ങനെയുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഈ സൺഗ്ലാസിന്റെ ഫ്രെയിമുകൾ നിർമിച്ചിരിയ്ക്കുന്നത്.

റൗണ്ട് ഫ്രെയിം, ഡബിൾ ബ്രിഡ്ജസ്, തിൻ ലെൻസസ്, എന്നിവയൊക്കെയാണ് ഈ സൺഗ്ലാസിന്റെ ഹൈലൈറ്റ്സ്. മമ്മൂട്ടി ധരിച്ചിരിയ്ക്കുന്ന ഈ മാറ്റ്സൂഡ ഡബിൾ ബ്രിഡ്ജ് റൗണ്ട് ഷേപ്പ് സൺഗ്ലാസിന്റെ വില- ഒരു ലക്ഷത്തി ഇരുപത്തിയെട്ടായിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്ന് (1,28,971) രൂപയാണത്രെ

 

 

 

Advertisement