മലയാളം ടെലിവിഷൻ സീരിയലുകളുടെ തുടക്കകാലത്ത് ഏറെ ജനകീയമായിരുന്നു ദൂരദർശനിലെ അങ്ങാടിപ്പാട്ട് എന്ന സീരിയൽ. ഇതിലെ അഭിനയത്തിലൂടെ പിൽക്കാലത്ത് പ്രശസ്തരായ നിരവധി താരങ്ങളാണ് ഉള്ളത്. ഇക്കൂട്ടത്തിലുള്ള ഒരു താരമാണ് രമ്യ സുധയും. ദൂരദർശനിലെ സീരിയലുകളിലൂടെ കരിയർ ആരംഭിച്ച് പിന്നീട് സീരിയൽ രംഗത്ത് പ്രശസ്തയായി തീർന്ന താരമാണ് രമ്യ സുധ.
ഇപ്പോൾ സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സീരിയലായ നീയും ഞാനും എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് രമ്യ ഏറെ പ്രിയങ്കരിയാകുന്നത്. സീരിയലിൽ നായികയായ ശ്രീലക്ഷ്മിയുടെ അമ്മയുടെ വേഷത്തിലെത്തുന്ന സരോജം എന്ന കഥാപാത്രത്തെയാണ് രമ്യ അനശ്വരമാക്കിയത്.
അതേസമയം, സിനിമകളിലും രമ്യ തന്റെ കഴിവ് തെളിയിച്ചിരുന്നു. മലയാള സിനിമയിൽ തന്നെ വ്യത്യസ്തമായ ഒരു പ്രമേയവുമായി എത്തിയ സുന്ദരകില്ലാഡി ചിത്രത്തിലെ സ്വപ്നഭൂമി എന്ന ഗ്രാമത്തിൽ നിന്നും ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കപ്പെട്ട സുമംഗലി എന്ന കഥാപാത്രമായും രമ്യ സുധ എത്തിയിരുന്നു.
അതെ രമ്യ തന്നെയാണ് ഇന്ന് സീ കേരളത്തിലെ സരോജമായി തിളങ്ങുന്നതും. രമ്യ നാർമടിപ്പുടവ, മനസ്സ്, വാവ, സ്വരരാഗം, ചന്ദ്രോദയം, അങ്ങാടിപ്പാട്ട് സീരിയലുകളി ൽ എല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് അഭിനയ ജീവിതത്തിൽ തിളങ്ങിയത്.
വെള്ളിനക്ഷത്രം എന്ന സിനിമയിൽ സിദ്ദിഖിന്റെ ഭാര്യയുടെ റോളിൽ എത്തിയതും രമ്യ സുധ തന്നെയാണ്. മേരാ നാം ജോക്കർ, പഞ്ചലോഹം, രക്തസാക്ഷികൾ സിന്ദാബാദ്, സത്യം തുടങ്ങിയവയാണ് താരത്തിന്റെ പ്രധാനപ്പെട്ട ചിത്രങ്ങൾ. സീരിയൽ സംവിധായകനായ സലിം അണ് രമ്യയുടെ ജീവിതപങ്കാളി. ഇപ്പോൾ രമ്യാ സലീം എന്ന പേരിലും താരം അറിയപ്പെടുന്നുണ്ട്.
വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം ആ സമയത്ത് ഭർത്താവിനോടൊപ്പം ഗൾഫിലായിരുന്നു. പിന്നീടാണ് വീണ്ടും മിനിസ്‌ക്രീൻ രംഗത്തേക്ക് മടങ്ങിയെത്തുന്നത്. നീയും ഞാനും എന്ന പരമ്പരയിലൂടെ വർഷങ്ങൾക്കുശേഷം വീണ്ടും രമ്യ സുധ സ്‌ക്രീനിൽ തിളങ്ങിയപ്പോൾ വലിയ ഇഷ്ടത്തോടെ ആയിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്.
അഭിനയ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു നിൽക്കുന്ന രമ്യ ഇപ്പോൾ തിരുവനന്തപുരത്താണ് താമസിക്കുന്നത്. പ്രണയകഥയാണ് സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന നീയും ഞാനും എന്ന പരമ്പരയുടെ ഉള്ളടക്കം. നടിയുടെ പ്രകടനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് മികച്ച സ്വീകരണവുമാണ്. ഒരുകാലത്ത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരകളിലും നിറസാന്നിധ്യമായിരുന്ന രമ്യ വർഷങ്ങൾക്കുശേഷം വീണ്ടം ടെലിവിഷനിലൂടെ ആരാധകരുടെ സ്വീകരണ മുറിയിലെത്തിയിരിക്കുകയാണ്.