സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കരാര്‍ ലംഘിച്ചതിനാല്‍ തന്റ തിരക്കഥ തിരികെ നല്‍കണമെന്നു കാട്ടി സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ കേസിനു മുതിര്‍ന്നത് വലിയ വിവാദങ്ങള്‍ക്കു വഴി തെളിച്ചിരുന്നു.
രണ്ടാമൂഴത്തിന്റെ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്നെ ഇപ്പോള്‍ മറ്റൊരു വിവാദത്തിലകപ്പെട്ടിരിക്കുകയാണ് എംടി. മമ്മൂട്ടി നായകനായെത്തി സൂപ്പര്‍ഹിറ്റായി മാറിയ സുകൃതത്തിന്റെ തിരക്കഥ എംടി മോഷ്ടിച്ചതാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്,
എംടി വാസുദേവന്‍ നായരുടെ സുകൃതം സിനിമ തന്റെ നോവലാണെന്ന് വെളിപ്പെടുത്തി സാഹിത്യകാരിയും റിട്ടയേഡ് കോളജ് അധ്യാപികയുമായ ഡോ. ആനിയമ്മ ജോസഫാണ് രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് 1985ല്‍ കോട്ടയം ഡിസി ബുക്ക്‌സിന്റെ നോവല്‍ മത്സരത്തില്‍ കേസരി അവാര്‍ഡ് ലഭിച്ച ‘ഈ തുരുത്തില്‍ ഞാന്‍ തനിയെ’ എന്ന നോവലിലെ കഥയുമായി വളരെ സാമ്യം ഉള്ള കഥയാണ് 1994ല്‍ പുറത്തിറങ്ങിയ എം ടി തിരക്കഥ എഴുതി മമ്മൂട്ടി നായകനായ സുകൃതം സിനിമ.
ആനിയമ്മ ജോസഫിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.
രണ്ടാമൂഴം സിനിമയാക്കുന്നത് താമസിച്ചു എന്ന് പറഞ്ഞു പ്രശസ്ത സാഹിത്യകാരനായ ശ്രീ എം.ടി.വാസുദേവന്‍ നായര്‍ കേസ് കൊടുത്തതായി അറിയുന്നു. നീണ്ട 28 വര്ഷങ്ങളായി എന്റെ മനസ്സില്‍ ഞാന്‍ കൊണ്ടുനടക്കുന്ന ഒരു വിലാപം/ഖേദം ഉണ്ട്. 1985ല്‍ കോട്ടയം ഡിസി ബുക്ക്സ് ന്റെ നോവല്‍ മത്സരത്തില്‍ കേസരി അവാര്‍ഡ് ലഭിച്ച ഈ തുരുത്തില്‍ ഞാന്‍ തനിയെ എന്ന എന്റെ നോവലിന്റെ കഥയുടെ വളരെ സാമ്യമുള്ള കഥയുമായി സുകൃതം എന്ന സിനിമ ഇറങ്ങിയത് 1994 ല്‍ .ആ സിനിമ കണ്ട എന്റെ സഹപ്രവര്‍ത്തകര്‍ പലരും പറഞ്ഞു, സിനിമയിലെ സംഭാഷണങ്ങള്‍ക്ക് പോലും വളരെ സാമ്യമുണ്ടെന്ന്. എന്റെ നോവല്‍ വായിച്ചിട്ടുള്ള ചിലര്‍ എഴുതി, ‘ തീര്‍ച്ചയായും ടീച്ചറിന്റെ കഥയുടെ ഒരു ത്രെഡ് എങ്കിലും എം.ടി. സിനിമയില്‍ എടുത്തിട്ടുണ്ട്; ഞങ്ങളിതൊരു issue -വിഷയം ആക്കുവാന്‍ പോകുകയാണ്’. എം.ടി.എന്റെ പ്രിയപ്പെട്ട എഴുത്തുകാരനാണ്; ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞു ഞാനവരെ നിരുത്സാഹപ്പെടുത്തി.
സര്‍വ്വശ്രീ.എന്‍ .വി.കൃഷ്ണവാരിയര്‍ , വൈക്കം ചന്ദ്രശേഖരന്‍ നായര്‍, കെ.ജയകുമാര്‍ എന്നിവരായിരുന്നു ജഡ്ജിമാര്‍.1985 ല്‍ ഡിസി ബുക്സ്ന്റെ പത്താം വാര്‍ഷികത്തിന് മാമ്മന്‍ മാപ്പിള ഹാളില്‍ വെച്ച് ബഹുമാനപ്പെട്ട തകഴിയായിരുന്നു സമ്മാനദാനം നിര്‍വഹിച്ചത്. സിനിമയില്‍ എന്റെ കഥയുമായുള്ള സാമ്യത്തെ ക്കുറിച്ചു ഡി സി കിഴക്കേമുറി സാറിനോട് ഞാന്‍ സൂചിപ്പിച്ചെങ്കിലും അദ്ദേഹം അത് കാര്യമാക്കിയില്ല. അതുമായി മുന്നോട്ടു പോകുവാന്‍ ആരും എനിക്ക് ഒത്താശ ചെയ്തുമില്ല.
കുറിച്ചു വര്ഷങ്ങള്ക്കു മുന്‍പ് എന്റെ മകള്‍ ഒരു സിനിമയുടെ വെബ്‌സൈറ്റില്‍ ഒരു ചര്‍ച്ചയില്‍ ചേര്‍ന്നപ്പോള്‍ സുകൃതത്തിന്റെ കഥ നരേന്ദ്രപ്രസാദ് ആണ് കൊടുത്തതെന്ന് അറിയുവാന്‍ ഇടയായി. എന്റെ കഥ പോയ വഴി മനസ്സിലാക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല. 1990 -91 കാലയളവില്‍ ഞാന്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ എം ഫില്‍ നു പഠിക്കുമ്പോള്‍ എന്റെ നോവല്‍ ഞങ്ങളുടെ ഡയറക്ടര്‍ ആയിരുന്ന നരേന്ദ്ര പ്രസാദ് സാറിന് കൊടുക്കുകയുണ്ടായി . ഇതിലെ വാസ്തവം പ്രിയപ്പെട്ട എം.ടി. സാര്‍ പറയുമോ.