മലയാളികൾക്ക് ഇന്ന് സുപരിചിതരാണ് മല്ലു ഫാമിലി. യൂട്യൂബിലുടെ ജനശ്രദ്ധ നേടിയ മല്ലു ഫാമിലിയിലെ സുജിനും സുചിത്രയുമെല്ലാം ഇന്ന് മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ്. പൊന്നൂസും കുഞ്ചൂസും സുജിനുമൊക്കെ മല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ പങ്കിടുന്ന വീഡിയോ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണ് ഈ ചാനലിനുള്ളത്. മല്ലു ഫാമിലിയുടെ മിക്ക വീഡിയോകളും വൈറലാവാറുണ്ട്. സുജിനും കുഞ്ചുവും പങ്കുവെയ്ക്കുന്ന വീഡിയോയും വൈറലാകാറുണ്ട്.
താനൊരു ഡാൻസർ ആയിരുന്നുവെന്നും നൃത്തം പഠിച്ചിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ കുറച്ചുനാളുകൾക്ക് മുമ്പ് അത് നിർത്തിവെച്ചുവെന്നും പൊന്നൂസ് ഒരിക്കൽ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ഇത് കണ്ട് ആരാധകർ പൊന്നുവിനെ ഡാൻസിലേക്ക് തിരികെ എത്തിക്കണമെന്ന് സുജിനോട് അഭ്യർത്ഥിച്ചിരുന്നു. പിന്നീട് പൊന്നൂസ് വേദിയിലെത്തിയിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ പ്രണയവിവാഹത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പൊന്നുവും സജിനും. വിവാഹത്തിന് ശേഷം തുടക്കത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഇരുവീട്ടുകാരും ഇവരെ സ്വീകരിച്ചിരുന്നു. അടുത്തിടെയായിരുന്നു പൊന്നുവിന്റെ അച്ഛൻ ഗൾഫിൽ നിന്നും വന്നത്. അച്ഛനൊപ്പം ക്യുഎ വീഡിയോയുമായെത്തിയപ്പോഴാണ് കൂടുതൽ വിശേഷങ്ങൾ ഇരുവരും പങ്കുവെച്ചത്. ഇങ്ങനെയൊരു കല്യാണമായിരുന്നില്ലെങ്കിൽ അത് അത്യാവശ്യം നല്ല ഫങ്ങ്ഷനായി മാറുമായിരുന്നുവെന്നും അച്ഛൻ പറയുന്നുണ്ട്.
തനിക്ക് വീട്ടുകാരെ വേദനിപ്പിച്ചതിൽ കുറ്റബോധമുണ്ട്. ഞങ്ങൾ ചെയ്തത് പോലെ ചെയ്യാൻ ഞങ്ങൾ ആരോടും പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. ഞങ്ങൾ ചെയ്ത തെറ്റ് എന്താണെന്ന ബോധവും ബോധ്യവും ഇന്നുണ്ട്. അന്നത് ഇല്ലായിരുന്നു. ഇപ്പോൾ ഞങ്ങളും പേരൻസാണെന്നും മക്കളെക്കുറിച്ച് ഞങ്ങൾക്കും സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടെന്നാണ് പൊന്നു പറയുന്നത്. ഞങ്ങൾക്ക് തന്നെ ഓർക്കാനിഷ്ടമില്ലാത്ത കാര്യം നിങ്ങളായിട്ട് ഓർമ്മിപ്പിക്കരുത്. എത്ര സന്തോഷത്തിൽ പോവുകയാണെങ്കിലും അത് മനസിലുണ്ടാവുമെന്നുമായിരുന്നു പൊന്നു പറയുന്നത്..
ഒരിക്കൽ ഞാൻ വരുമ്പോൾ പൊന്നു കരയുന്നത് കണ്ടിരുന്നു. അത് ഞാനധികം പോത്സാഹിപ്പിക്കാറില്ല. കൊച്ചുമക്കളെ എടുത്തപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നിയെന്നും പൊന്നുവിന്റെ അച്ഛനും പറയുന്നു. ട്രേഡിംഗ് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ്. പൊന്നു ഒറ്റ മകളായി നിൽക്കുന്നതിനെക്കുറിച്ചുള്ള ചോദ്യവുമുണ്ടായിരുന്നു. ഒരിക്കൽ അമ്മ രണ്ടാമത് ഗർഭിണിയായിരുന്നു. ഇടയ്ക്ക് ബ്ലീഡിംഗ് വന്ന് അത് പോയി. അന്ന് എനിക്ക് നാല് വയസായിരുന്നു. സ്കാനിംഗ് കഴിഞ്ഞ് വന്ന അന്നായിരുന്നു ബ്ലീഡിംഗ് വന്നത്. അങ്ങനെ വീണ്ടും ആശുപത്രിയിലേക്ക് പോവുകയായിരുന്നുവെന്നും പൊന്നു പറയുകയാണ്.
സജിനുമായുള്ള വിവാഹം മുടക്കാൻ വേണ്ടി അവൻ ലഹരിക്ക് അടിമയാണെന്ന് വരെ താൻ പറഞ്ഞിട്ടുണ്ടെന്നും അത് മകളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് എന്നുമാണ് പൊന്നുവിന്റെ അച്ഛൻ പറഞ്ഞത്. മകളായിട്ട് തിരഞ്ഞെടുത്ത ആളാണ്, എന്ത് വന്നാലും അനുഭവിക്കേണ്ടതും മകളാണ് എന്ന നിലപാടിലായിരുന്നു അച്ഛനെന്നാണ് പൊന്നു പറഞ്ഞത്.
മുൻപ് സുജിനുമായുള്ള ബന്ധം അറിഞ്ഞ് ഒരുവർഷം അച്ഛനും മകളും മിണ്ടാതെയിരുന്നിട്ടുണ്ട്. അമ്മയെ അത് വളരെ മോശമായി ബാധിച്ചതോടെയാണ് വീണ്ടും സംസാരിച്ച് തുടങ്ങിയതെന്നും ഇരുവരും പറയുന്നു.