അച്ഛൻ ഉപേക്ഷിച്ചപ്പോൾ അമ്മ സുഖം തേടി പോയില്ല, ഞങ്ങളെ വളർത്തി, അമ്മയെ എല്ലായിടത്തും കൊണ്ടുപോകുന്നതിന് നിങ്ങൾക്കെന്താണ്? വി മർ ശകരോട് സുജിൻ

440

മലയാളികൾക്ക് ഇന്ന് സുപരിചിതരാണ് മല്ലു ഫാമിലി. യൂട്യൂബിലുടെ ജനശ്രദ്ധ നേടിയ മല്ലു ഫാമിലിയിലെ സുജിനും സുചിത്രയുമെല്ലാം ഇന്ന് മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ്. പൊന്നൂസും കുഞ്ചൂസും സുജിനുമൊക്കെ മല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ പങ്കിടുന്ന വീഡിയോ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണ് ഈ ചാനലിനുള്ളത്. മല്ലു ഫാമിലിയുടെ മിക്ക വീഡിയോകളും വൈറലാവാറുണ്ട്. സുജിനും കുഞ്ചുവും പങ്കുവെയ്ക്കുന്ന വീഡിയോയും വൈറലാകാറുണ്ട്.

Advertisements

താനൊരു ഡാൻസർ ആയിരുന്നുവെന്നും നൃത്തം പഠിച്ചിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ കുറച്ചുനാളുകൾക്ക് മുമ്പ് അത് നിർത്തിവെച്ചുവെന്നും പൊന്നൂസ് ഒരിക്കൽ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ഇത് കണ്ട് ആരാധകർ പൊന്നുവിനെ ഡാൻസിലേക്ക് തിരികെ എത്തിക്കണമെന്ന് സുജിനോട് അഭ്യർത്ഥിച്ചിരുന്നു. പിന്നീട് പൊന്നൂസ് വേദിയിലെത്തിയിരുന്നു.ഇടയ്ക്ക് പൊന്നുവിന്റെ അമ്മയേയും വീഡിയോയിൽ കാണിച്ചിരുന്നു. ഈയടുത്താണ് പൊന്നുവിന്റെ അച്ഛൻ ഗൾഫിൽ നിന്നും വന്നത്. അന്ന് കുടുംബത്തെ കൊണ്ടാണ് സുജിൻ എയർപോർട്ടിലെത്തിയത്. അന്ന് തന്റെ അമ്മയെ കൂടെ കൂട്ടിയത് ചിലർ ചോദ്യം ചെയ്തിരുന്നു എന്ന് പറയുകയാണ് സുജിൻ.

ALSO READ- എന്റെയും ഷഫ്നയുടേയും വിവാഹ ജീവിതം അധികം മുന്നോട്ട് പോവില്ലെന്ന് വരെ ചിലർ പറഞ്ഞിരുന്നു: സജിൻ അന്ന് വെളിപ്പെടുത്തിയത്

അമ്മയെ എന്തിനാണ് എല്ലായിടത്തും കൊണ്ടുപോകുന്നതെന്ന് വിമർശിച്ചവർക്ക് മറുപടിയുമായി എത്തുകയായിരുന്നു സുജിൻ. ഒന്നോ രണ്ടോ പേരല്ല, കുറച്ചാളുകളാണ് ഇതേക്കുറിച്ച് ചോദിച്ചത്. ഇവനെന്തിനാണ് എവിടെ പോവുമ്പോഴും അമ്മയെ കൂടെക്കൂട്ടുന്നതെന്നാണ് ചോദ്യങ്ങളെന്നും ഭാര്യയേയും കൂട്ടി ഇവനൊറ്റയ്ക്ക് പോവാൻ പറ്റില്ലേ എന്ന് ചോദിച്ചവരുമുണ്ടെന്നും സുജിൻ വെളിപ്പെടുത്തുന്നു.

ഈ വിമർശകരോട് തനിക്ക് ചിലത് പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു സുജിൻ സംസാരിച്ചത്. താൻ എവിടെ പോവുമ്പോഴും തന്റെ അമ്മയേയും കൊണ്ടുപോവും. അച്ഛൻ അമ്മയെ ഉപേക്ഷിച്ച് പോയപ്പോൾ അമ്മയ്ക്ക് അമ്മയുടെ സുഖം നോക്കി പോവാമായിരുന്നു. എന്നാൽ, അമ്മ തന്നെയും അനിയത്തിയേയും കഷ്ടപ്പെട്ട് വളർത്തുകയായിരുന്നു.

ALSO READ-ആദ്യം ക്രഷ് തോന്നിയത് ഡാൻസ് ക്ലാസിൽ ഒപ്പം പഠിച്ച പയ്യനോട്, ഇപ്പോൾ സിംഗിളാണ്, ഒരു റിലേഷൻ ഉണ്ടാക്കാൻ താൽപര്യമുണ്ട്, ഭാവി വരന് വേണ്ട യോഗ്യതകൾ പറഞ്ഞ് നടി ഇനിയ

താൻ ഇവിടെ വരെ എത്തിയത് കഷ്ടപ്പെട്ട് തന്നെയാണ്. രാത്രി 12 മണിക്കാണ് തങ്ങൾ വീട്ടിൽ നിന്നും ഇറങ്ങുന്നത്. ആ സമയത്ത് അമ്മയെ തനിച്ചാക്കി ഭാര്യയ്ക്കൊപ്പം പോവുന്നത് ശരിയായ കാര്യമായി തോന്നുന്നില്ല. ആ കമന്റിട്ട ആളുകൾക്ക് അങ്ങനെ തോന്നുന്നുണ്ടോ എന്ന് തനിക്കറിയില്ലെന്നും സുജിൻ തുറന്നടിക്കുന്നു.

പൊതുവെ എല്ലാവർക്കും ഹീറോ അച്ഛനാണ്, എന്നാൽ തനിക്ക് അമ്മയാണ് ഹീറോ. സ്‌കൂളിൽ പോയതും മറ്റ് കാര്യങ്ങളിലുമെല്ലാം അമ്മ തന്നെയാണ് തനിക്കും അനിയത്തിക്കും എല്ലാം.

ഓട്ടോറിക്ഷ ഓടിച്ച് നടന്ന സമയത്ത് പൈസ കൊടുക്കാതിരുന്നപ്പോഴും അമ്മ തന്നോട് പണം ചോദിക്കുകയോ പണിക്ക് പോടാ എന്ന് പറയുകയോ ചെയ്തിട്ടില്ല. അമ്മയോട് പണിക്ക് പോവണ്ടെന്ന് പറഞ്ഞത് താനാണ്. അമ്മയെക്കുറിച്ച് പറയുമ്പോൾ കണ്ണ് നിറയുമെന്നും ഹൃദയത്തിൽ തട്ടിയാണ് ഇക്കാര്യം പറയുന്നതെന്നും സുജിൻ വെളിപ്പെടുത്തുന്നു.

‘എവിടേക്ക് പോയാലും അമ്മയെ ഞാൻ കൊണ്ടുപോവും. പൊന്നൂസിനും അമ്മയെ ഒറ്റയ്ക്ക് നിർത്തുന്നത് ഇഷ്ടമല്ല. അമ്മ കൂടെയുണ്ടെങ്കിൽ സമാധാനമാണ്. താൻ കണ്ട ഏറ്റവും വലിയ ദൈവമാണ് അമ്മ. അമ്മയെ ഞാൻ കൂടെ കൊണ്ട് പോവുന്നതിൽ ഞങ്ങൾക്ക് പ്രശ്നമില്ല, പിന്നെ നിങ്ങൾക്ക് എന്തിനാണ് പ്രശ്നം.’- എന്നും സുജിൻ വിമർശകരോട് പറയുന്നു.

Advertisement