സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട ഒത്തിരി പേരുണ്ട്. അതില്‍ ഒരാളാണ് സുജിന്‍. യൂട്യൂബിലും താരമാണ് സുജിന്‍ ഇപ്പോള്‍. ഇപ്പോഴിതാ തന്റെ കഴിഞ്ഞുപോയ കാലത്തെ കുറിച്ച് പറഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സുജിന്‍.
ആദ്യമായി പൊന്നൂസിനെ കാണാന്‍ വരുന്ന സമയത്തുള്ള കാര്യങ്ങളെ കുറിച്ചായിരുന്നു സുജിന്‍ സംസാരിച്ചത്. അതൊരു ദാരിദ്ര്യം നിറഞ്ഞ കാലമായിരുന്നുവെന്നും അന്ന് താന്‍ നിത എന്നായിരുന്നു പൊന്നൂസിനെ വിളിക്കുന്നതെന്നും സുജിന്‍ പറയുന്നു.
തൃപ്രയാറായിരുന്നു താന്‍ പൊന്നൂസിനെ കാണാന്‍ പോയിരുന്നത്. അവിടെ ഒരു എസ്ബിഐ ബാങ്കും അതിനടുത്ത് ഒരു അമ്പലവുമൊക്കെയുണ്ടെന്നും പൊന്നൂസിന് അമ്പലം മാത്രമേ അറിയുമായിരുന്നുള്ളൂവെന്നും തങ്ങള്‍ അവിടെയൊക്കെ വച്ചാണ് കണ്ടുമുട്ടിയതെന്നും ആ സ്ഥലങ്ങള്‍ വീഡിയോയില്‍ കാണിച്ചുകൊണ്ട് സുജിന്‍ പറഞ്ഞു.
പൊന്നൂസ് പഠിച്ച സ്കൂളും സുജിന്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. പഴയ ഓര്‍മ്മകളെല്ലാം സുജിന്‍ ഈ വീഡിയോയില്‍ പങ്കുവെക്കുകയാണ്. നിങ്ങള്‍ കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വരും വീഡിയോയിലൂടെ അറിയിക്കുമെന്നും സുജിന്‍ പറയുന്നു.
വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് കമന്റുമായി എത്തിയത്. നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലായി എന്നും എല്ലാം ശരിയാവുമെന്നും ചിലര്‍ കുറിച്ചു.