മലയാളികള്‍ക്ക് ഏറെ പ്രയങ്കരിയായ ഗായികയാണ് സുജാത. ചെറുപ്പം മുതല്‍ക്കേ കൊച്ചുവാനമ്പാടിയെന്നാണ് അറിയപ്പെട്ടിരുന്നത്. തന്റെ മധുരമനോഹരമായ സ്വരമാധുരിയാല്‍ സംഗീത പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സുജാത മോഹന്‍ പന്ത്രണ്ടാമത്തെ വയസ്സുമുതലാണ് സിനിമയില്‍ പാടിതുടങ്ങിയത്.
തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി തുടങ്ങി വിവിധ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് സുജാത. നാല് പതിറ്റാണ്ടിലേറെയായി സംഗീത ലോകത്തുള്ള സുജാത ഇതിനകം പതിനായിരത്തിലേറെ സിനിമാഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
സുജാത പത്താം വയസ്സുമുതലാണ് ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയത്. ഒന്‍പത് വയസ്സു മുതല്‍ യേശുദാസിനോടൊപ്പം ഗാനമേളകളില്‍ പാടിയിരുന്നു സുജാത. പതിനെട്ടാം വയസ്സില്‍ ഡോ.കൃഷ്ണമോഹനുമായിട്ടായിരുന്നു സുജാതയുടെ വിവാഹം.
ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സുജാത. ഭര്‍ത്താവ് മോഹനെ വിവാഹത്തിന് മുമ്പ് തന്നെ തനിക്ക് അറിയാമായിരുന്നുവെന്നും ആലോചന വന്നപ്പോള്‍ തന്നെ വീട്ടുകാര്‍ ഓകെ ആയിരുന്നുവെന്നും സുജാത കൂട്ടിച്ചേര്‍ത്തു.
തന്റെത് പ്രണയവിവാഹമല്ലെന്നും ജാതകമൊക്കെ നോക്കിയിരുന്നുവെന്നും സുജാത പറയുന്നു. മോഹന്‍ നല്ലൊരു ഡോക്ടറാണ്, തന്റെ ഭര്‍ത്താവായത് കൊണ്ട് പറയുകയല്ലെന്നും തനിക്ക് ശ്വേത ആദ്യത്തെ കുട്ടിയായിരുന്നില്ലെന്നും അതിന് മുമ്പ് രണ്ട് തവണ ഗര്‍ഭിണിയായപ്പോള്‍ അബോര്‍ഷനായിപ്പോയി എന്നും സുജാത കൂട്ടിച്ചേര്‍ത്തു.
Also Read; ആ രണ്ട് പേരുമായും എന്റെ കല്യാണം ഫിക്‌സ് ചെയ്തിരുന്നു, വെളിപ്പെടുത്തലുമായി അമൃത സുരേഷ്
അന്ന് താന്‍ ശരിക്കും തളര്‍ന്നുപോയിരുന്നു. കാരണം കുട്ടികളെ തനിക്ക് ഒത്തിരി ഇഷ്ടമായിരുന്നുവെന്നും ശ്വേതയെ ഗര്‍ഭിണിയായപ്പോള്‍ താന്‍ പൂര്‍ണമായും ബെഡ് റെസ്റ്റിലായിരുന്നുവെന്നും സുജാത പറയുന്നു.