16 മാസത്തിനുള്ളില്‍ അവന്‍ 60 കിലോ കുറച്ചു; അതായത് എന്റെയത്ര ഭാരം അവന്‍ കുറച്ചു; തന്റെ അടുത്ത സുഹൃത്തിനെ കുറിച്ച് രഞ്ജിനി ഹരിദാസ്

772

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അഭനേത്രിയും ആണ് രഞ്ജിനി ഹരിദാസ്. ഒരുകാലത്തെ ട്രെന്‍ഡിങ് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയുടെ അവതാരക ആയിട്ടാണ് രഞ്ജിനി ഹരിദാസ് ശ്രദ്ധേയ ആയത്.

പലപ്പോഴും ഇംഗ്ലീഷും മലയാളവും കലര്‍ത്തിയുള്ള സംസാരത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ രഞ്ജിനി ഹരിദാസ് വലിയ ചര്‍ച്ച ആയിരുന്നു. ആദ്യം ഒന്നും ഈ അവതരണ ശൈലി പലര്‍ക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവര്‍ ചെയ്തത്.

Advertisements

ബിഗ്സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെ യ്ക്കാന്‍ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു. സഹോദരനും അമ്മയും അടങ്ങുന്നതാണ് രഞ്ജിനിയുടെ കുഞ്ഞ് കുടുംബം.

ALSO READ- നമിതാ പ്രമോദിന് ഒപ്പം ന്യൂഇയർ അടിച്ചുപൊളിച്ച് ആഘോഷിച്ച് മീനാക്ഷി ദിലീപ്, ഏറ്റെടുത്ത് ആരാധകർ

ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തിനെ കുറിച്ചാണ് രഢ്ജിന് സംസാരിക്കുന്നത്. ഡെന്നി ജോസ് എന്ന തന്റെ സുഹൃത്ത് ചെയ്ത വലിയ കാര്യത്തെയാണ് രഞ്ജിന് പ്രശംസിക്കുന്നത്. വെറും 16 മാസം കൊണ്ട് സുഹൃത്ത് 60 കിലോ ശരീര ഭാരം കുറച്ച് ഫിറ്റ് ആയെന്നാണ് ഞ്ജിനി പറയുന്നത്.

തന്റെ വളരെ അടുത്ത സുഹൃത്താണ് ഡെന്നി എന്നും കുറിപ്പിനൊപ്പമുള്ള ചിത്രങ്ങള്‍ രണ്ടുവര്‍ഷം ഇടവിട്ട് എടുത്തതാണ് എന്നും രഞ്ജിനി വ്യക്തമാക്കുന്നുണ്ട്. ഈയൊരു കാലത്തിനുള്ളില്‍ അദ്ദേഹത്തിന് സംഭവിച്ച വലിയ ശാരീരിക മാറ്റം തന്നെ സത്യസന്ധമായി ഞെട്ടിച്ചു എന്നും രഞ്ജിനി പറയുന്നു.

16 മാസത്തിനുള്ളില്‍ അവന്‍ 60 കിലോ കുറഞ്ഞു എന്നും അവന്റെ വര്‍ക്കൗട്ടുകളും അതിന്റെ ഭാഗമായുള്ള നിയന്ത്രണവും എല്ലാം ചെയ്തതുകൊണ്ട് ഇപ്പോഴുള്ള ഭാരത്തിലേക്ക് അവന്എത്താന്‍ സാധിച്ചു എന്നും താരം വ്യക്തമാക്കി.

ALSO READ- ആദ്യഭാര്യയ്ക്ക് ഒപ്പം ആദ്യഭാര്യയിലെ മകന്റെ വിവാഹ നിശ്ചയം ഗംഭീരമാക്കി നടൻ ബാബുരാജ്, അഭിനന്ദനങ്ങളുമായി ആരാധകർ

അതേസമയം, താന്‍ ഇപ്പോള്‍ 60 കിലോയില്‍ അല്‍പം കൂടുതലാണ്. അതിനര്‍ത്ഥം ഇത്രയും മാസം കൊണ്ട് തന്റെ ശരീരഭാരത്തിന്റെ അത്രയും അവന്‍ കുറച്ചു എന്നതാണെന്നും രഞ്ജിനി പറയുന്നു.എന്നാല്‍ അതേസമയം താന്‍ ഒഴിവാക്കണമെന്ന് ആഗ്രഹിച്ച അഞ്ച് കിലോ തന്റെ ശരീരത്തില്‍ നിന്ന് കുറയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നും താരം വിശദീകരിക്കുന്നുണ്ട്.

ഇതെല്ലാം പ്രതിബദ്ധതയും ശ്രദ്ധയ്ക്കും വേണ്ടിയുള്ളതാണ് എന്ന് താന്‍ മനസ്സിലാക്കുന്നു. ഇക്കാര്യത്തില്‍ സുഹൃത്ത് തീര്‍ച്ചയായും ക്രെഡിറ്റും ഒരുപാട് സ്‌നേഹവും അര്‍ഹിക്കുന്നുണ്ട് എന്ന് താന്‍ വിശ്വസിക്കുന്നു എന്നും രഞ്ജിനി കുറിച്ചു. തങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു പ്രചോദനമായതിന് സുഹൃത്തിന് നന്ദിയും അറിയിക്കുന്നുണ്ട് താരം.

Advertisement