‘ഒരുപാട് പ്രതിസന്ധികൾ എനിക്കു വേണ്ടി അനുഭവിക്കുമ്പോൾ ഞാൻ സ്വയം ചോദിച്ചിട്ടുണ്ട് ഇവന് എന്തിന്റെ ആവശ്യമായിരുന്നു എന്റെ കൂടെ കൂടാൻ, പ്രിയപ്പെട്ട സുഹൃത്ത് ഭാഗ്യനെ കുറിച്ച് വാചാലയായി മഞ്ജു!

60

റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് താരമായി മാറിയവർ നിരവധിയാണ്. അത്തരത്തിൽ സെലിബ്രിറ്റിയായി മാറിയവരിൽ ഒരാളാണ് മഞ്ജു സുനിച്ചനും. വെറുതെ അല്ല ഭാര്യ എന്ന കുടുംബ റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജു ശ്രദ്ധിക്കപ്പെട്ടത്.

സീരിയലുകളിലും സിനിമകളിലും സൈബറിടത്തിലുമൊക്കെയായി സജീവമാണ് മഞ്ജു സുനിച്ചൻ. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ മഞ്ജു സുനിച്ചൻ ഇപ്പോൾ പ്രിയ സുഹൃത്തിന് ആശംസകൾ നേർന്നു കൊണ്ട് കുറിച്ച വാക്കുകൾ വൈറലായി മാറുകയാണ്. ഭാഗ്യൻ എന്ന സഹോദരതുല്യനായ അടുത്ത സുഹൃത്തിനെ പറ്റിയാണ് മഞ്ജു ഇപ്പോൾ വാചാലയായിരിക്കുന്നത്.

Advertisements

Read More:

ആ വാശിയിലാണ് ഞാൻ പിന്നീട് അഭിനയിച്ച് കാണിച്ചത് ; ആദ്യ ഓഡിഷനിൽ ഉണ്ടായ അവഗണന തുറന്ന് പറഞ്ഞ് ഗൗതമി നായർ

‘നമ്മുടെ നല്ല കാലത്ത് കൂടെ കൂടാൻ ഒരുപാട് പേരുണ്ടാകും. ചിലപ്പോൾ അതിൽ പാതി നമ്മളെ പിന്നീട് ഉപേക്ഷിച്ചു പോകും. ചിലർ കൂടെ നില്കും. എന്നാൽ നമ്മുടെ ജീവിതത്തിൽ ഏറ്റവും മോശം സമയത്തു നമ്മെളെ കൂട്ടാനോ നമ്മുടെ കൂടെ കൂടാനോ ഒരാളും ഉണ്ടാകാൻ സാധ്യത ഇല്ല. എന്റെ ജീവിതത്തിന്റെയും ഏറ്റവും ചീത്ത സമയത്തു ഒരിക്കലും പ്രതീക്ഷിക്കാതെ കൂടെ കൂടിയ ഒരാളാണ് ഞങ്ങളുടെ ഭാഗ്യൻ…’

‘ഒരുപാട് പ്രതിസന്ധികൾ എനിക്കു വേണ്ടി അനുഭവിക്കുമ്പോൾ ഞാൻ സ്വയം ചോദിച്ചിട്ടുണ്ട് ഇവന് എന്തിന്റെ ആവശ്യം ആയിരുന്നു എന്റെ കൂടെ കൂടാൻ… പക്ഷെ ഇന്നും പാറ പോലെ കൂടെ ഉണ്ട് എന്റെ ഭാഗ്യൻ. ഞങ്ങളുടെ സ്വകാര്യ അഹങ്കാരം.. power pack.. brother.. friend… happy birthday bhagya…’

Read More:

ആ ചുംബനത്തിന് ശേഷം താൻ നയൻതാരയോട് മാപ്പ് പറഞ്ഞു, പക്ഷെ പ്രതികരണം തന്നെ ഞെട്ടിച്ചു : വർഷങ്ങൾക്ക് ശേഷം ലിപ് ലോക്ക് രംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ചിമ്പു

സ്വന്തം വിശേഷങ്ങളും ചിത്രങ്ങളും പങ്കിട്ടെത്തുന്ന മഞ്ജുവിന് എതിരെ സൈബർ ആക്രമണവും പതിവായിരുന്നു. പലപ്പോഴും പ്രതികരണവുമായി മഞ്ജു ലൈവിൽ എത്തിയിട്ടുണ്ട്. നെഗറ്റീവ് കമന്റ്‌സ് തന്നെ ബാധിക്കില്ലെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട് പലപ്പോഴും.

മലയാളികൾ തങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെയാണ് മഞ്ജുവിനെ കാണുന്നത്. രണ്ടാം സീസൺ മലയാളം ബിഗ് ബോസിൽ നിന്നും ഇറങ്ങിയ മഞ്ജു പത്രോസ് / മഞ്ജു സുനിച്ചൻ ‘അളിയൻസ്’ എന്ന സിറ്റ്‌കോം കോമഡി പരമ്പരയിലൂടെയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ സജീവമാകുന്നത്.

Advertisement