പ്രശസ്തയായ തെന്നിന്ത്യന്‍ ചലച്ചിത്ര അഭിനേത്രിയാണ് സുഹാസിനി . മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമയില്‍ പ്രവേശിക്കുകയും, പിന്നീട് നായികയായി മാറുകയും ചെയ്ത താരമാണ് സുഹാസിനി. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു.
1983ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി മലയാള സിനിമയില്‍ അരങ്ങേറിയത്. പിന്നാലെ നിരവധി ചിത്രത്തില്‍ നടി അഭിനയിച്ചു. സോഷ്യല്‍ മീഡിയയിലും സജീവം ആണ് ഈ താരം.
ഇപ്പോഴിതാ മകന്‍ നന്ദനെ കുറിച്ച് സുഹാസിനി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ആറാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് മകന്‍ കാള്‍ മാക്‌സിന്റെ മൂലധനം വായിക്കുന്നതെന്നും ചെറുപ്പം മുതലേ മകന്‍ ഇടതുപക്ഷ ചിന്ത കാ്ത്തുസൂക്ഷിക്കുന്നുണ്ടെന്നും സുഹാസിനി പറയുന്നു.
നന്ദന്റെ ഇടുതുപക്ഷ ചിന്തയില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂ. മകന്‍ ആദ്യമായി ചെന്നൈയിലെ സിപിഎം ഓഫീസ് സന്ദര്‍ശിച്ചത് മൂലധനം പുസ്തകവും കൈയ്യില്‍ പിടിച്ചുകൊണ്ടായിരുന്നുവെന്നും സുഹാസിനി പറയുന്നു.
അവിടെയെത്തിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളോട് ആദ്യം ചോദിച്ചത് ഭക്ഷണം കഴിച്ചോ എന്നായിരുന്നുവെന്നം അതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണമെന്നും സുഹാസിനി പറയുന്നു. തളിപ്പറമ്പില്‍ സംഘടിപ്പിച്ച ഹാപ്പിനസ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താരം.