മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.
സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്.
ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.
ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ ഗര്‍ഭിണിയായതോടെ ഈ വിശേഷങ്ങളാണ് ഇപ്പോള്‍ ഇവരുടെ അക്കൗണ്ടുകളില്‍ നിറയെ. ബഷീറിന്റെ ആദ്യഭാര്യ സുഹാനയും മഷൂറയും സഹോദരിമാരെ പോലെയാണ് ഒരു വീട്ടില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ബഷീറിന്റെയും സുഹാനയുടെയും 13ാം വിവാഹവാര്‍ഷികം ഗംഭീരമായാണ് ഈ കുടുംബം ആഘോഷിച്ചത്. പിന്നാലെ ഗര്‍ഭിണിയായ മഷൂറയുടെ അപ്പാത്തമംഗല (സീമന്തം) ചടങ്ങും വന്നിരിക്കുകയാണ്.
ഇപ്പോഴിതാ മഷൂറയുടെ ബേബി ഷവര്‍ ചടങ്ങിലൊന്നായ അപ്പത്തമംഗലം എന്ന ചടങ്ങിന്റെ വിശേഷങ്ങള്‍ ഇവര്‍ വീഡിയോയായി ചാനലിലൂടെ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചടങ്ങിന് മഷൂറയുടെ ബാപ്പയും ഭര്‍ത്താവ് ബഷീറും ചേര്‍ന്ന് മഷൂറയ്ക്ക് മുപ്പത്തിയഞ്ച് പവന്‍ സ്വര്‍ണമാണ് നല്‍കിയിരിക്കുന്നത്. ഒപ്പം സുഹാനയ്ക്ക് ഒരു സ്വര്‍ണ വളയും സര്‍പ്രൈസായി നല്‍കിയിരുന്നു.
ഇപ്പോഴിതാ സുഹാനയോട് മഷൂറയുടെ കുടുംബം കാണിക്കുന്ന സ്‌നേഹം കപടമാണെന്നും ചിലര്‍ കമന്റ് ചെയ്യുകയാണ്. തങ്ങളുടെ മകളെ സുഹാന നന്നായി പരിപാലിക്കാന്‍ വേണ്ടി സുഹാനയെ മഷൂറയുടെ കുടുംബം സോപ്പിടുകയാണ് എന്നൊക്കെയാണ ്ചിലര്‍ പ്രതകരിക്കുന്നത്.
അതേസയം, ഇപ്പോഴിതാ മഷൂറയുടെ സീമന്തം ചടങ്ങ് കഴിഞ്ഞ് ബഷീര്‍ കുടുംബ സമേതം ധര്‍മ്മസ്ഥലത്തു പോയിരിക്കുകയാണ്. മുന്‍പും ബഷീറും കുടുംബവും ധര്‍മ്മ സ്ഥലത്ത് പോയിരുന്നു. അന്ന് തന്റെ പെങ്ങള്‍മാരെ കൊണ്ട് പോകാന്‍ കഴിയാത്ത വിഷമം ബഷീറിനുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഇത്തവണ കുടുംബക്കാരെ എല്ലാവരെയും കൊണ്ട് പോയിരിക്കുകയാണ്. ധര്‍മ്മസ്ഥലത്തു പോയി മീനുകള്‍ക്ക് പൊരി നല്‍കുകയും ചെയ്തിരുന്നു. ഇവിടെ വെച്ച് ബഷീര്‍ പെങ്ങള്‍മാരോട് പറഞ്ഞത് തനിക്ക് ജീവനുള്ളടത്തോളം കാലം അവരെ എല്ലാ സ്ഥലത്തും കൊണ്ട് പോകുമെന്നും ആഗ്രഹങ്ങള്‍ നടത്തി തരുമെന്നാണ്.
ഇതോടെ കണ്ണുകള്‍ നിറഞ്ഞ പെങ്ങള്‍മാര്‍ ബഷീറിന് മുന്നില്‍ കരഞ്ഞുകൊണ്ട് പറഞ്ഞത് ഇനി എത്ര ജന്മം ഉണ്ടെങ്കിലും തങ്ങള്‍ എല്ലാവരും ഒരേ ബാപ്പയുടെയും ഉമ്മയുടെയും മക്കള്‍ ആയി ജനിക്കണം എന്നുമായിരുന്നു.
ഇങ്ങനെ സഹോദരങ്ങളായിരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം ആണെന്നും ബഷീറിന്റെ സഹോദരിമാര്‍ പറയുന്നുണ്ട്. ഈ വീഡിയോയ്ക്ക് നിറയെ സ്‌നേഹ കമന്റുകളാണ് ആരാധകര്‍ നല്‍കികൊണ്ടിരിക്കുന്നത്.