മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.
സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്.
ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.
ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ ഗര്‍ഭിണിയായതോടെ ഈ വിശേഷങ്ങളാണ് ഇപ്പോള്‍ ഇവരുടെ അക്കൗണ്ടുകളില്‍ നിറയെ. ബഷീറിന്റെ ആദ്യഭാര്യ സുഹാനയും മഷൂറയും സഹോദരിമാരെ പോലെയാണ് ഒരു വീട്ടില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ബഷീറിന്റെയും സുഹാനയുടെയും 13ാം വിവാഹവാര്‍ഷികം ഗംഭീരമായാണ് ഈ കുടുംബം ആഘോഷിച്ചത്. പിന്നാലെ ഗര്‍ഭിണിയായ മഷൂറയുടെ അപ്പാത്തമംഗല (സീമന്തം) ചടങ്ങും വന്നിരിക്കുകയാണ്.
ഇപ്പോഴിതാ മഷൂറയുടെ ബേബി ഷവര്‍ ചടങ്ങിലൊന്നായ അപ്പത്തമംഗലം എന്ന ചടങ്ങിന്റെ വിശേഷങ്ങള്‍ ഇവര്‍ വീഡിയോയായി ചാനലിലൂടെ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചടങ്ങിന് മഷൂറയുടെ ബാപ്പയും ഭര്‍ത്താവ് ബഷീറും ചേര്‍ന്ന് മഷൂറയ്ക്ക് മുപ്പത്തിയഞ്ച് പവന്‍ സ്വര്‍ണമാണ് നല്‍കിയിരിക്കുന്നത്.
ഇതിനിടെ, മഷൂറയുടെ ബാപ്പ ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയ്ക്കും ഒരു സ്വര്‍ണ വള സര്‍പ്രൈസ് സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. ആ വീഡിയോ കണ്ട് പ്രശംസിച്ചവരെചല്ലാം ഇപ്പോഴത്തെ വീഡിയോ പങ്ക് വെച്ചപ്പോള്‍ മറ്റൊരു രൂക്ഷ വിമര്‍ശനമാണ് മഷൂറയ്ക്കും കുടുംബത്തിനും നേരെ ഉയര്‍ത്തുന്നത്.
ഈ ചടങ്ങില്‍ മഷൂറ കേക്ക് മുറിക്കുന്നുണ്ട്. ഈ സമയത്ത് ബഷീറും സുഹാനയും മഷൂറയുടെ കുടുംബം അരികില്‍ നില്‍ക്കുകയാണ്. അതേസമയം ഈ വീഡിയോയ്ക്ക് ചിലര്‍ കമന്റായി നല്‍കുന്നത് മുസ്ലീം ആചാരം പ്രകാരം ഗര്‍ഭിണി കല്യാണം പാടില്ലെന്നാണ്.
കൂടാതെ, ബഷീറിനോട് നിങ്ങളുടെ മക്കള്‍ എവിടെ, അവരെ മാറ്റി നിര്‍ത്തിയാണോ കേക്ക് മുറിക്കുന്നതെന്നു ചിലര്‍ ചോദിക്കുകയാണ്. മഷൂറ സുഹാനയുടെ വായില്‍ കേക്ക് വച്ച് കൊടുക്കാത്തത് എന്താണെന്നും അത് വളരെ മോശം ആയെന്നുമാണ് കമന്റുകള്‍.
എന്നാല്‍, കുടുംബത്തിനെ ഇഷ്ടമില്ലാത്തവര്‍ ആണ് ഇത്തരം കമന്റുകളുമായി വരുന്നതെന്നാണ് ചിലരുടെ പ്രതികരണം. അതോടൊപ്പം മറ്റു ചിലര്‍ ചോദിക്കുന്നത് കുഞ്ഞ് വരുന്നതിനു മുന്‍പേ എന്തിനാണ് ഇത്രയും വലിയ ആഘോഷങ്ങള്‍ നടത്തുന്നത് എന്നും കുഞ്ഞിനെ അള്ളാഹു തരുന്നത് അല്ലെയെന്നും പറയുന്നവരുമുണ്ട്.