ജോസ്വിൻ സോണി എന്ന ക്രിസ്ത്യൻ പേര് മാറ്റി; ബഷീറിനെ വിവാഹം ചെയ്ത ശേഷം മതവും മാറി; ബഷിയുടെ ആദ്യ ഭാര്യ സുഹാനയുടെ ജീവിതം ഇങ്ങനെ

2785

ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് ബഷീർ ബഷി. ഷോയ്ക്കിടയിൽ, തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിൽ ഏറെ അത്ഭുതത്തോടെആയിരുന്നു മലയാളികൾ കേട്ടത്.

ഷോയിലെ വെളിപ്പെടുത്തലിന് ശേഷം രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ലോകത്ത് ഏറെ അധിക്ഷേപങ്ങളും ബഷീർ ബഷിയ്ക്ക് കേൾക്കേണ്ടിവന്നു. എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ, സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുകയാണ് ബഷീർ ബഷി.

Advertisements

ആദ്യഭാര്യ സുഹാനയുടെ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ട് ഭാര്യമാർക്കുമൊപ്പമായി സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ് അദ്ദേഹം. കുടുംബസമേതമായുള്ള യാത്രകളുടേയും കുടുംബത്തിലെ ആഘോഷങ്ങളെക്കുറിച്ചെല്ലാമുള്ള വിശേഷങ്ങളും ബഷീർ പങ്കിടാറുണ്ട്. സുഹാനയെ ജീവിതത്തിലേക്ക് കൂട്ടിയിട്ട് 12 വർഷമായിരിക്കുകയാണ് ആ സന്തോഷവും ബഷീർ പങ്കുവെച്ചിട്ടുണ്ട്. ഇവരുടെ വിവാഹ വിശേഷങ്ങളല്ലാം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ALSO READ- നാല് ലക്ഷം രൂപ നൽകി വീടിന്റെ പണി പൂർത്തിയാക്കുമെന്ന് വാക്കുനൽകി സുരേഷ് ഗോപി; രാധികയുടെ കാലിൽ വീണ് നന്ദി പറഞ്ഞ് പെൺകുട്ടി

ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചയാളായിരുന്നു സുഹാന. ബഷീറുമായി പ്രണയത്തിലായതിന് ശേഷമായിരുന്നു ജോസ്വിൻ സോണി എന്ന പേര് മാറ്റി സുഹാന എന്ന പേരിലേക്ക് മാറിയത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായാണ് ബഷിയും സുഹാനയും വിവാഹിതരായത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാമുള്ള വിശേഷങ്ങൾ പങ്കിട്ട് സുഹാനയും എത്താറുണ്ട്.

ഒരിക്കലും സുഹാനയെ മതം മാറ്റിയിട്ടില്ല എന്ന് ബഷീർ പറയുകയാണ്. ബഷീർ സുഹാനയെ മതം മാറ്റിയെന്ന് പലരും സോഷ്യൽ മീഡിയയിലൂടെ കമന്റുകളിൽ പറയുന്നുണ്ടെന്ന് താൻ അറിയുന്നുണ്ടെന്നും അതോടൊപ്പം താൻ ലവ് ജിഹാദ് നടത്തിയെന്നൊക്കെയാണ് ആളുകൾ പറയുന്നത്. എന്നാൽ ഇങ്ങനെ പറയുന്നവർ മതതീവ്രവാദികൾ ആണെന്നും അവരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നും ബഷീർ പറയുന്നു.

ALSO READ- പതിനാല് പേർക്കെതിരെ മീ ടു ആരോപണം ഉന്നയിച്ചതു കൊണ്ട് ഒപ്പമാരുമില്ല; സുഹൃത്തുക്കൾ പോലും ശത്രുക്കളായി; വെളിപ്പെടുത്തി രേവതി സമ്പത്ത്

ജീവിതത്തിൽ മൊത്തത്തിൽ മാറ്റങ്ങളാണ്. എല്ലാ കാര്യങ്ങളും എൻജോയ് ചെയ്യാറുണ്ട്. പ്രണയിച്ചിരുന്ന സമയത്തെപ്പോലെയല്ല വിവാഹ ശേഷം. പ്രേമിച്ചിട്ട് അയാളുടെ വൈഫായ നിമിഷമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമെന്നും സുഹാന പറഞ്ഞിരുന്നു. അമ്മച്ചിയുടെ മരണമാണ് ഏറ്റവും ദു:ഖകരമായ കാര്യം. എല്ലായ്‌പ്പോഴും അമ്മച്ചിക്കൊപ്പമായിരുന്നു ഞാൻ. ഗൾഫിൽ വെച്ചായിരുന്നു വിയോഗം. സൈലന്റ് അറ്റാക്കായിരുന്നു. അമ്മച്ചി ഇല്ലല്ലോയെന്ന സങ്കടം എപ്പോഴുമുണ്ടെന്നും സുഹാന പറഞ്ഞിരുന്നു.

വിവാഹത്തിന് മുൻപ് തന്നെ ഇസ്ലാം മതത്തോട് താൽപര്യമുണ്ടായിരുന്നു. ആരുടേയും ഇഷ്ടത്തിനായി മാറിയതല്ല. വിവാഹത്തിന് മുൻപ് തന്നെ ഈ മതത്തിൽ ആകൃഷ്ടയായിരുന്നു. വീടിന് അപ്പുറത്തായി ഒരു മുസ്ലീം കുടുബമുണ്ടായിരുന്നു. അവിടെ പെരുന്നാളിനും നോമ്പിനുമൊക്കെ പോവാറുണ്ടായിരുന്നു. പ്രേമിക്കുന്ന സമയത്ത് ബഷിയിലൂടെയായാണ് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയതെന്നും മുൻപ് സുഹാന പറഞ്ഞിരുന്നു. തങ്ങൾ പ്രണയിച്ചിരുന്ന സമയത്ത് തന്നെ സുഹാനയ്ക്ക് ഇസ്ലാം മതത്തിന്റെ ആചാരങ്ങൾ എല്ലാം ഇഷ്ടമാണെന്നാണ് ബഷീർ പറഞ്ഞത്. അതിനെല്ലാം പുറമെ ഇസ്ലാം മതത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ആദ്യമേ സുഹാനയ്ക്ക് അറിയാമായിരുന്നു എന്നും ബഷീർ വ്യക്തമാക്കുകയാണ്.

പിന്നീട് സുഹാനയുടെ സമ്മതത്തോടെയാണ് ബഷിയുടെ ജീവിതത്തിലേക്ക് മഷൂറ എത്തിയത്. ബഷിക്ക് മഷുവിനോടുള്ള സ്‌നേഹം സുഹാനയ്ക്ക് കൃത്യമായി അറിയാമായിരുന്നു. വഴക്കടിക്കുന്നവരല്ല താനും മഷുവുമെന്നും സുഹാന പറഞ്ഞിരുന്നു. ഒന്നും മനസ്സിൽ വെച്ച് പെരുമാറുന്ന പ്രകൃതക്കാരല്ല. എല്ലാ കാര്യങ്ങളും ഓപ്പണായി പറയാറുണ്ട്. അതേ പോലെ തന്നെ ആരോടെങ്കിലും അഭിപ്രായം ചോദിക്കുന്ന പതിവുണ്ട്. നേരത്തെ അമ്മച്ചിയായിരുന്നു, പിന്നെ അത് ബഷിയായി, ഇപ്പോൾ മഷുവിനോടും ചോദിക്കാറുണ്ടെന്നും സുഹാന പറഞ്ഞിരുന്നു.

Advertisement