സുഹാനയെന്ന ഭാര്യയെ കുറിച്ച് ഏറെ അഭിമാനമെന്ന് ബഷീർ ബഷി; നിങ്ങളാണ് എന്നെ ഇവിടം വരെ എത്തിച്ചതെന്ന് സന്തോഷത്തോടെ സുഹാനയും

80

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീർ ബഷി. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെടാൻ കാരണം.

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകൾ, പാചക പരീക്ഷണങ്ങൾ, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Advertisements

ഈയടുത്ത് മഷൂറയ്ക്ക് ആൺകുഞ്ഞും ജനിച്ചിരുന്നു. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരങ്ങൾ യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്. അടുത്ത കാലത്തായി യൂട്യൂബിൽ അത്ര സജീവമല്ല മഷൂറ. ദിവസവും വീഡിയോ ചെയ്തിരുന്ന മഷൂറ തിരക്ക് കാരണമാവാം വീഡിയോയുമായി എത്താത്തത് എന്നാണ് പലരും കമന്റ് ചെയ്യുന്നത്. അതേസമയം, ബഷീറിനും ഭാര്യ മഷൂറയ്ക്ക് മുൻപ് തന്നെ ഗോൾഡൻ പ്ലേ ബട്ടൺ യൂട്യൂബിൽ നിന്നും ലഭിച്ചിരുന്നു. ഇപ്പോഴിതാ, വളരെ ചുരുക്കം വീഡിയോകളിടുന്ന സുഹാനയും ആ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
ALSO READ- കുഞ്ഞിന്റെ മുഖം കാണിക്കുന്നതും കണ്ണെഴുതി കൊടുക്കുന്നതും ചിലർക്ക് പ്രശ്‌നമാണ്; എന്നാൽ താൻ ചെയ്യുന്നതിങ്ങനെ വെളിപ്പെടുത്തി ലിന്റു റോണി

സുഹാനയുടെ മകളുടെ പിറന്നാൾ ദിനത്തിലാണ് ഈ ഗോൾഡൻ ബട്ടൺ ലഭിച്ചിരിക്കുന്നത്. ചെറിയ ഒരു കാര്യം പോലും ആഘോഷമാക്കി മാറ്റുന്ന ഇവർ സുഹാനയുടെ ഗോൾഡൻ പ്ലേ ബട്ടൺ സെലിബ്രേഷൻ നടത്തിയിരിക്കുകയാണ്. ആഘോഷ സമയത്ത് ബഷി തന്റെ ആദ്യ ഭാര്യ സുഹാനയെ പറ്റി പറഞ്ഞ വാക്കുകളാണ് ആരാധകരെയും സന്തോഷിപ്പിക്കുന്നത്.

സുഹാനയെന്ന ഭാര്യയെ പറ്റി താൻ ഏറെ അഭിമാനിക്കുന്നുവെന്നും ഞങ്ങൾക്കെല്ലാവർക്കും അഭി മാനം മാത്രമാണെന്നും ചുരുക്കം വീഡിയോസിട്ടാണ് സുഹാന ഈ നേട്ടം സ്വന്തമാക്കിയതെന്നും ബഷി പറയുന്നു. പത്തുലക്ഷം ആളുകളുടെ സ്നേഹം ആണ് തനിക്ക് കിട്ടിയതെന്നാണ് സുഹാന പറയുകയാണ്.

തനിക്ക് ഇപ്പോൾ അഭിമാനമാണ് തോന്നുന്നത്. നിങ്ങളാണ് എന്നെ ഇവിടം വരെ എത്തിച്ചത് എന്നും സുഹാന കേക്കു മുറിക്കുന്നതിനിടെ പ്രതികരിച്ചു. അതേസമയം, സുഹാനക്ക് ഡയമണ്ട് ബട്ടൺ കിട്ടട്ടെ എന്നാണ് മഷൂറ ആശംസിച്ചത്.

ALSO READ- ഇടികൊണ്ട് പഞ്ചറായാലും സന്തോഷം കണ്ടോ ; സിനിമയുടെ വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് ആന്റണി വര്‍ഗീസ്

ഇതിനിടെ, എന്തുതന്നെ കിട്ടിയാലും കിട്ടുന്ന അതിന്റെ പിറകിൽ തന്റെ പേര് ഉണ്ടാകുമല്ലോ എന്നതാണ് തനിക്ക് ആശ്വാസമെന്ന് ബഷീർ പറയുന്നു. ബഷിയും സുഹാനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പിന്നീടാണ് മഷൂറയുമായി പ്രണയത്തി ലായതും ബഷി വിവാഹം ചെയ്തതും.

മഷൂറയെ വിവാഹം ചെയ്യാൻ സുഹാനയുടെ സമ്മതം തേടിയിരുന്നു ബഷി. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സുഹാന സമ്മതിക്കുകയും അങ്ങനെ ബഷി മഷൂറയെ വിവാഹം ചെയ്യുകയുമായിരുന്നു.

Advertisement