മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.
സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്.
ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.
ഇപ്പോഴിതാ ബഷീറിന്റെ ആദ്യ ഭാര്യ സുഹാന പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. മക്കളുടെ സ്‌കൂളിലെ വിശേഷങ്ങളാണ് സുഹാന പങ്കുവെച്ചിരിക്കുന്നത്. മക്കളുടെ സ്‌കൂളില്‍ മരിയന്‍ കാര്‍ണിവല്‍ തുടങ്ങുകയാണെന്ന ്പറഞ്ഞ സുഹാന മക്കളുടെ സുഹൃത്തുക്കളെയും പരിചയപ്പെടുത്തുന്നുണ്ട്.
കുടുംബവുമായി ബന്ധപ്പെട്ട വീഡിയോ തന്നെയായിരുന്നു പതിവ് പോലെ സുഹാന ഇത്തവണയും പോസ്റ്റ് ചെയ്തത്. വീഡിയോ യൂട്യൂബ് ട്രെന്‍ഡിങില്‍ നാലാം സ്ഥാനത്തായിരുന്നു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
മഷൂറയുടെ പിറന്നാളിന് വന്ന ബഷീറിന് മക്കളുടെ സ്‌കൂളിലെ പരിപാടിക്ക് വന്നൂടായിരുന്നോ എന്ന് ചിലര്‍ ചോദിച്ചു, എന്നാല്‍ ബഷീ ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്താണെന്നും അതുകൊണ്ടാണ് വരാന്‍ പറ്റാതിരുന്നത് എന്നുമായിരുന്നു സുഹാനയുടെ മറുപടി.