സോനു സൗന്ദര്യം ശ്രദ്ധിക്കാറേയില്ല, ബഷി എപ്പോഴും വഴക്ക് പറയുമെന്ന് മഷൂറ, ഇതിന് സുഹാന നല്‍കിയ മറുപടി കേട്ടോ, വൈറലായി വീഡിയോ

475

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്.

Also Read: കൈയ്യില്‍ കാശില്ലാത്ത സമയം, നിവിനൊപ്പം താമസിച്ചത് മീന്‍ കറി ഉണ്ടാക്കിക്കൊടുത്ത്, ജോലി തേടി നടന്ന കാലത്തെക്കുറിച്ച് സിജു വില്‍സണ്‍ പറയുന്നു

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്. ബഷീര്‍ ബഷിയുടെ രണ്ട് ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും ഇന്ന് ആരാധകരേറെയാണ്. ഇപ്പോഴിതാ മഷൂറ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇതില്‍ സുഹാന സൗന്ദര്യം ശ്രദ്ധിക്കാത്തതിനെക്കുറിച്ചും പറയുന്നുണ്ട്.

Also Read: കൈയ്യില്‍ കാശില്ലാത്ത സമയം, നിവിനൊപ്പം താമസിച്ചത് മീന്‍ കറി ഉണ്ടാക്കിക്കൊടുത്ത്, ജോലി തേടി നടന്ന കാലത്തെക്കുറിച്ച് സിജു വില്‍സണ്‍ പറയുന്നു

വീട്ടിലെ തിരക്കിനിടയില്‍ സുഹാന മുഖസംരക്ഷണം നടത്താറില്ലെന്നും സൗന്ദര്യം നോക്കാത്തതിന് ബഷി എപ്പോഴും സുഹാനയെ വഴക്ക് പറയാറുണ്ടെന്നും മഷൂറ പറയുന്നു. തനിക്ക് സൗന്ദര്യം സംരക്ഷിക്കാന്‍ സമയം കിട്ടാറില്ലെന്നും എന്തെങ്കിലും ക്രീമൊക്കെ മുഖത്ത് പുരട്ടി കിടക്കുന്നത് ഇഷ്ടമല്ലെന്നും പക്ഷേ ഇനിമുതല്‍ ശ്രദ്ധിക്കാമെന്നും സുഹാന പറയുന്നു.

Advertisement