സർജറി വേണ്ടെന്ന് വെച്ചതാണ്, എന്നാൽ ഇപ്പോൾ അതല്ലാതെ മറ്റ് വഴിയില്ല; മഷൂറ ഗർഭിണിയായ സന്തോഷ വാർത്തയ്ക്ക് പിന്നാലെ ദുഃഖവാർത്തയുമായി ബഷീർ ബഷിയും കുടുംബവും

1538

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീർ ബഷി. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെടാൻ കാരണം.

സോഷ്യൽ മീഡിയ വഴിയാണ് ബഷീർ ബഷിയേയും കുടുംബത്തേയും പ്രേക്ഷകർ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീർ ബഷിയെ ബിഗ് ബോസിൽ എത്തിയതോടെയാണ് പ്രേക്ഷകർ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ ആയിരുന്നു ബഷീർ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീർ ബിഗ് ബോസിൽ നിന്നത്.

Advertisements

ബിഗ് ബോസിൽ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യൽ മീഡിയയിലും ബഷീറിന് ആരാധകർ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകൾ, പാചക പരീക്ഷണങ്ങൾ, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകൾ ആണുള്ളത്.

ALSO READ- തിളങ്ങിയത് മമ്മൂട്ടി മോഹൻലാൽ, ജയറാം പ്രണയ ചിത്രങ്ങളിൽ; ഇന്നും അവിവാഹിത; ഈ പ്രായത്തിൽ എന്നെ ഉൾകൊള്ളുന്ന പങ്കാളിയെ കിട്ടിയാൽ വിവാഹം കഴിക്കുമെന്ന് ലക്ഷ്മി ഗോപാലസ്വാമി

തനിക്ക് രണ്ട് ഭാര്യമാരാണുള്ളത് എന്ന് ആദ്യമായി ബഷീർ ബഷി വെളിപ്പെടുത്തിയത് എല്ലാവർക്കും വലിയ അമ്പരപ്പ് ഉണ്ടാക്കിയിരുന്നു. മഷൂറയും സുഹാനയുമാണ് ബഷീറിന്റെ ജീവിത പങ്കാളികൾ. ആദ്യ ഭാര്യ സുഹാനയോട് അനുവാദം വാങ്ങിക്കൊണ്ടാണ് ബഷീർ മഷൂറയെ കൂടി തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്. രണ്ടു ഭാര്യമാരും ഒരുമിച്ച് വളരെ സന്തോഷത്തോടെയാണ് ബഷീറിന്റെ കൂടെ ജീവിക്കുന്നത്.ഇപ്പോൾ മഷൂറ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും കുടുംബത്തെ തേടിയെത്തിയിരിക്കുകയാണ്.

ഈ സന്തോഷ വാർത്തയ്ക്കു പിന്നാലെ ഒരു ദുഃഖവാർത്തയുെ ബഷീറിനെയും കുടുംബത്തേയും തളർത്തുകയാണ്. ബഷീറിന്റെും സുഹാനയുടേയും ഇളയ മകൻ സൈഗുവിന്റെ ആരോഗ്യ പ്രശ്‌നമാണ് ഇപ്പോൾ ബഷീറിന്റെ കുടുംബത്തിന് നോവാകുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മകന്റെ ആരോഗ്യത്തെ സംബന്ധിച്ച് ആരാധകരുമായി താരം പങ്കു വെച്ചത്.

സൈഗുവിന് ശ്വാസതടസമാണ്. ശ്വാസതടസം കാരണം രാത്രിയിൽ അവന് ഉറങ്ങാൻ കഴിയുന്നില്ല. മകന്റെ മൂക്കിൽ ദശ വളരുന്നുണ്ടായിരുന്നു. ഇതിന് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചെങ്കിലും ഭേദമായില്ല. ഉറക്കത്തിൽ അവൻ എഴുന്നേറ്റിരുന്നൊക്കെയാണ് ഉറങ്ങാറുള്ളത്. സർജറി ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ, സർജറി വേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. മാതാപിതാക്കൾ എന്ന നിലയിൽ ഞങ്ങൾക്ക് സർജറി എന്ന് കേട്ടപ്പോൾ മുതൽ പേടിയായിരുന്നെന്നും അവന്റെ അവസ്ഥ ഇപ്പോൾ വഷളായി വരുന്നത് കണ്ടപ്പോൾ വീണ്ടും ആശുപത്രിയിൽ പോയി. സർജറി വേണമെന്നാണ് ഡോക്ടർ പറഞ്ഞത്. അതിനുള്ള ഡേറ്റും നൽകിയിട്ടുണ്ടെന്നും ബഷീർ പറയുന്നു.

ALSO READ- എന്നെ പോലെ ആരോഗ്യം നോക്കുന്ന ഒരാൾക്ക് ക്യാൻസറിന്റെ മൂന്നാം സ്‌റ്റേജ്; തളർന്നപ്പോൾ എല്ലാ സഹായവുമായി എത്തിയത് സുരേഷ് ഗോപി ചേട്ടൻ; നന്ദി പറയാൻ വാക്കുകളില്ലാതെ സുധീർ

സൈഗുവിന് നല്ല ചുമയും കഫക്കെട്ടുമുണ്ട്. അത് മാറാനുള്ള മരുന്നുകളൊക്കെ തന്നിട്ടുണ്ട്. ഒൻപതാം തീയതിയാണ് സർജറി. അതിന് മുൻപ് കുറച്ച് ടെസ്റ്റുകൾ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു. ഡോക്ടറെ കാണാൻ കയറുന്നതിന് മുമ്പ് ഒരാൾ എന്നോട് പറഞ്ഞു. സർജറി ചെയ്യണമെന്നൊക്കെ ഡോക്ടർ പറയും പക്ഷെ നമ്മൾ ചെയ്യേണ്ടതില്ല എന്ന്. പക്ഷെ, മക്കളുടെ ആരോഗ്യം വെച്ച് പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്നും ബഷീർ പറയുന്നു.

ബഷീറിന്റെ കൂടെ വീഡിയോയിൽ സുഹാനയും ഉണ്ടായിരുന്നു. പുതിയ വീഡിയോകളുമായി ഉടനെ വരാം എന്ന് പറഞ്ഞാണ് താരങ്ങൾ വീഡിയോ അവസാനിപ്പിക്കുന്നത്.

Advertisement