അച്ഛന്റെ ചേതനയറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് സുധിയുടെ പൊന്നോമന; ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവരും; കണ്ണീർക്കാഴ്ച

1476

മലയാള സിനിമാ, ടിവി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടിരിക്കുന്നത്. പുലർച്ചെ തൃശ്ശൂർ ജില്ലയിലെ കൈപ്പമംഗലത്ത് വെച്ചായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടൻ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാൻ ആയില്ല. പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. നടൻ ബിനു അടിമാലി, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുക ആയിരുന്നു. ഇപ്പോഴിതാ അച്ഛന്റെ മരണം ഉൾക്കൊള്ളാനാകാതെ കരയുന്ന മകൻ രാഹുലിന്റെ ദൃശ്യങ്ങളാണ് കണ്ണീരണിയിക്കുന്നത്.

സുധിയെ കാണാൻ മകൻ ആശുപത്രിയിൽ എത്തിയപ്പോഴുണ്ടായ വീകാരനിർഭരമായ ദൃശ്യങ്ങളാണ് ഇപ്പോൾ ഓരോരുത്തർക്കും നോവാകുന്നത്. ആശുപത്രിയിൽ എത്തിയാണ് രാഹുൽ അച്ഛനെ കണ്ടത്. അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ രാഹുലിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ചുറ്റും നിന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഒന്നര വയസിൽ അമ്മ ഉപേക്ഷിച്ചു പോയ രാഹുലിനെ പിന്നെ എല്ലാ സ്‌നേഹവും നൽകി നെഞ്ചോട് ചേർത്ത് വളർത്തിയത് സുധിയാണ്. കുഞ്ഞിനെ സ്റ്റേജിന് പുറകിലിരുത്തിയും മറ്റുള്ളവരെ ഏൽപ്പിച്ചും വേദിയിൽ സുധി കാണികളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു. പിന്നീട് വളർന്നപ്പോൾ കർട്ടൻ വലിക്കുന്ന ആളായി മുന്നിലിരുത്തിയാണ് സുധി സ്‌റ്റേജിൽ കയറിയിരുന്നത്.

ALSO READ- ഹലോയിലെ മോഹൻലാലിന്റെ നായികാ പാർവതി മിൽട്ടന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

സുധിയുടെ ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വർഷം മുമ്പായിരുന്നു. പക്ഷേ ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ സുധിയുടെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയെന്നും ഏറെ വേദനിച്ച നാളുകളായിരുന്നു അതെന്നും സുധി പറഞ്ഞിരുന്നു.

‘ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്. ദൈവം എനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണവും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെ. രേണുവിനും ജീവനാണ് രാഹുലിനെ. താൻ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്ത മോൻ അവനാണെന്നാണ് എപ്പോഴും രേണു പറയുന്നത്.’

‘രണ്ടു പേരും വലിയ ചങ്കുകളാണ്. ഇപ്പോൾ പത്താം ക്ലാസിലാണ് രാഹുൽ. മോന് 11 വയസ്സുള്ളപ്പോഴാണ് ഞാൻ രേണുവിനെ വിവാഹം കഴിച്ചത്. അന്നു മുതൽ എന്റെ മോൻ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല’,-സുധി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ കുടുംബത്തെ കുറിച്ച് പറഞ്ഞതിങ്ങനെ.

Advertisement