മലയാളം സിനിമാ ടിവി പ്രേക്ഷകരെ ആകെമാനം ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു മിമിക്രി കലാകാരനും നടനും ടിവി ആർട്ടിസ്റ്റുമായ കോല്ലം സുധിയുടെ അപകട മരണം. വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴി തൃശ്ശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു സുധിയുടെ ജീവനെടുത്ത അപകടം ഉണ്ടായത്.
അതേ സമയം മിമിക്രി ലോകത്തു നിന്ന് സിനിമയിൽ എത്തിയ കലാകാരന്മാരിൽ മുൻ നിരയിൽ തന്നെയുള്ള ആളായിരുന്നു കൊല്ലം സുധി. കോമഡി സ്റ്റാർ, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ ഷോകളിലൂടെ ആണ് കൊല്ലം സുധി മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്.
പിന്നീട് അനവധി സിനിമകളും സ്റ്റാർ മാജിക്ക് എന്ന ഷോയും കൊല്ലം സുധി എന്ന കലാകാരന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. ഫ്ളവേഴ്സും ട്വന്റിഫോറും ചേർന്ന് സംഘടിപ്പിച്ച സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സുധിക്ക് അപകടം ഉണ്ടായത്. ബിനു അടിമാലി, മഹേഷ് അരൂർ തുടങ്ങിയ കലാകാരന്മാർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.
ഇപ്പോഴിതാ, ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയിലൂടെ അടിമാലി പഴയ ജീവിതത്തിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ കൊല്ലം സുധിയുടെ വീട്ടിലേക്കും ബിനു അടിമാലി ഓടിയെത്തിയിരുന്നു.
സുധിയെ പറ്റിയുളള ഓർമകളിൽ മനസ് വിങ്ങുന്ന ബിനുവിന് അന്ന് സംഭവിച്ച കാര്യങ്ങൾ വലിയ ട്രോമ തന്നെയാണ് നൽകിയത്. അപകടത്തിന്റെ ഞെട്ടലിൽ തനിക്ക് മനസ് തുറന്ന് ചിരിക്കാനോ ഒന്ന് മര്യാദയ്ക്കു ഉറങ്ങാനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ബിനു അടിമാലി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യം പൊതുവേദിയിൽ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ബിനു അടിമാലി. അപകടത്തിന് ശേഷം ആദ്യമായി പൊതു വേദിയിൽ സംസാരിക്കുന്ന ബിനുവിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനായാണ് ബിനു എത്തിയിരിക്കുന്നത്. ആശുപത്രിയിൽ ചെക്കപ്പ് കഴിഞ്ഞാണ് താൻ വന്നതെന്നും അതുകൊണ്ടാണ് ഈ യോഗത്തിന് എത്താൻ സാധിച്ചതെന്നം ബിനു പറഞ്ഞു. സുധിയെ പറ്റിയുള്ള ഓർമ്മകൾ കരച്ചിലൊടെയാണ് താരം പങ്കിടുന്നത്.
‘ഞാൻ ചിരിച്ചിട്ട് തന്നെ കുറെ ദിവസങ്ങലായി. അപകടത്തിന് ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ സുധിയുടെ ഓർമ്മകളും മനസിൽ വരും. അത് വരെ കൂടെ ഉണ്ടായിട്ട് പെട്ടെന്ന് പോയതല്ലേ. ഇപ്പോഴാണ് എല്ലാവരെയും കണ്ടപ്പോൾ ഒരു സന്തോഷം തോന്നുന്നത്.’- ഭംഗി വാക്ക് പറയുകയല്ലെന്നും ബിനു പറയുന്നു.
‘സുധി അപകടം നടക്കുന്നതിന് മുൻപ് വളരെ സന്തോഷ മുൻ സീറ്റിൽ ത്തോടെയാണ് വന്നിരുന്നത്. അന്ന് അവൻ വളരെ സന്തോഷവാനും വളരെ ആക്ടീവാുമായിരുന്നു. അത്രയ്ക്കും സന്തോഷം അവനിൽ ഞാൻ മുൻപ് കണ്ടിട്ടില്ല. അവന്റെ സമയമായിരുന്നു. അതായിരിക്കും’- കണ്ണീരടക്കി ബിനു അടിമാലി പറഞ്ഞതിങ്ങനെ.