‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന ചിത്രത്തിലെ നടൻ സുധീഷിന്റെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ട് നടൻ ബിജു മേനോൻ. ചലച്ചിത്ര പ്രേമികൾക്ക് മനസ്സിൽ എടുത്തു വയ്ക്കാൻ പാകത്തിൽ ഒരു കഥാപാത്രത്തെയാണ് സുധീഷ് നൽകിയത്.
കൂടാതെ മുപ്പത്തിയഞ്ച് വർഷത്തെ നടന്റെ സിനിമ ജീവിതത്തിൽ ഓർത്തു വയ്ക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ വില്ലൻ വേഷം തന്നെ ധാരാളമാണെന്നും ബിജു മേനോൻ പറയുന്നുണ്ട്.
ALSO READ
ബിജു മേനോന്റെ കുറിപ്പ് ഇങ്ങനെ :
ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓർത്തു പറയാൻ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടൻ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതിൽ സന്തോഷം.
‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന സാഗർ ഹരിയുടെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൽ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് മനസിൽ എടുത്തു വെക്കാൻ പാകത്തിൽ ഒരു കഥാപാത്രത്തെ നൽകിയത് ശ്രീ സുധീഷ് ആണ്.
ALSO READ
കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഓർത്തു വയ്ക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലൻ വേഷം ധാരാളം. ഒരു സുഹൃത്തെന്ന നിലയിൽ ഒരു സഹോദരാണെന്ന നിലയിൽ ഒരേ മേഖലയിൽ ജോലി ചെയ്യുന്ന സഹ പ്രവർത്തകനെന്ന നിലയിൽ തീർച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാൻ ഉപയ്യോഗപ്പെടുത്തട്ടെ.
ഇനിയും ഇത്തരത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്.. ഉയരങ്ങൾ കീഴടക്കട്ടെ.. ആശംസകൾ, വീണ്ടും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ! എന്നും പറഞ്ഞാണ് ബിജു മേനോൻ കുറിപ്പ് അവസാനിപ്പിയ്ക്കുന്നത്.