അവരെ രുദ്രാക്ഷ് എന്നും ദക്ഷെന്നും വിളിച്ചു, മക്കള്‍ക്ക് പേര് കണ്ടെത്താന്‍ കഷ്ടപ്പെട്ടതിന്റെ കഥ പറഞ്ഞ് ബിജു മേനോനും സുധീഷും, വൈറല്‍

122

മലയാള സിനിമയിലെ പ്രശസ്ത താരങ്ങളാണ് ബിജു മേനോനും സുധീഷും. വര്‍ഷങ്ങളായി സിനിമയില്‍ സജീവമായ താരങ്ങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ഒരു എടാ പോടാ ബന്ധമാണ് സുധീഷും ബിജു മേനോനും തമ്മിലുള്ളത്.

Advertisements

ഇപ്പോഴിതാ ഇവര്‍ തങ്ങളുടെ ജീവിതത്തിലുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് സുധീഷും ബിജു മേനോനും. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞുപോയെന്നും എന്നാല്‍ സുധീഷിന് യാതൊരു മാറ്റവുമില്ലെന്നും ബിജു മേനോന്‍ പറയുന്നു.

Also Read:മികച്ച നടനുള്ള അവാര്‍ഡ് നേടി മമ്മൂക്ക, സ്‌നേഹചുംബനം നല്‍കി കെട്ടിപ്പിടിച്ച് മോഹന്‍ലാല്‍

തങ്ങളുടെ മക്കള്‍ ജനിച്ചത് ഏതാണ്ട് ഒരേ സമയത്താണ്. അവര്‍ ഒരേ പ്രായക്കാരാണെന്നും മക്കള്‍ക്ക് പേരിട്ടതിന് പിന്നില്‍ ഒരു വലിയ കഥയുണ്ടെന്നും ബിജു മേനോന്‍ പറയുന്നു. തന്റെ മൂത്ത മകനും ബിജുവിന്റെ മകനും ഒരേ പ്രായമാണെന്നും പേരിടല്‍ സമയത്ത് തങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി എന്നും സുധീഷ് പറയുന്നു.

പേരുകള്‍ കണ്ടെത്താന്‍ തങ്ങള്‍ ഒത്തിരി കഷ്ടപ്പെട്ടു. സുധീഷ് കുറേ പേരുകള്‍ പറഞ്ഞു തന്നുവെന്നും എന്നാല്‍ ഏത് സെലക്ട് ചെയ്യണമെന്ന് കണ്‍ഫ്യൂസ്ഡ് ആയിരുന്നുവെന്നും ഒടുവില്‍ ദക്ഷ് ധാര്‍മ്മിക് എന്ന് പേരിട്ടുവെന്നും രണ്ട് ദിവസത്തിനുള്ളില്‍ സുധീഷും മോന് രുദ്രാക്ഷ് എന്ന് പേരിട്ടുവെന്നും ബിജു മേനോന്‍ പറയുന്നു.

Also Read:ടീച്ചറുടെ വിജയം വടകരയുടെ സാംസ്‌കാരിക പുരോഗതി വിളിച്ചറിയിക്കും, സ്‌നേഹവും ആര്‍ദ്രതയും ഉയര്‍ന്ന സാംസ്‌കാരിക നിലവാരവുമുള്ള വനിതയാണ് ശൈലജ ടീച്ചര്‍, പിന്തുണയുമായി ഗായത്രി വര്‍ഷ

മക്കള്‍ക്ക് പേരിട്ട സംഭവം വളരെ രസകരമായിട്ടാണ് ബിജുവും സുധീഷും പറഞ്ഞത്. സുധീഷും ബിജുവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും പ്രചരിക്കുകയാണ്.

Advertisement