ഇന്ത്യ അറിയപ്പെടുന്ന നർത്തകിയാണ് സുധ ചന്ദ്രൻ. കൂടാതെ അഭിനയമികവുകൊണ്ട് സിനിമാസ്വാദകരുടെ ഹൃദയത്തിൽ കയറിപ്പറ്റിയ താരം കൂടിയാണ് സുധ. ഇരിഞ്ഞാലക്കുട സ്വദേശി കെ ഡി ചന്ദ്രന്റെയും പാലക്കാട് സ്വദേശിനി തങ്കത്തിന്റെയും മകളായാണ് ജനിച്ചത്.
സുധ മൂന്നാം വയസ്സുമുതൽ നൃത്തം പഠിച്ചു തുടങ്ങിയിരുന്നു. 7ാമത്തെ വയസ്സിൽ അരങ്ങേറ്റം കുറിച്ചു. തന്റെ 15ാമത്തെ വയസ്സിൽ സംഭവിച്ച ഒരു വാഹനാപകടം സുധയുടെ ജീവിതം തന്നെ മാറ്റിമറിച്ചിരുന്നു. അപകടത്തിൽ നർത്തികയായ സുധക്ക് അവരുടെ കാൽ നഷ്ടമായി.
എന്നാൽ പ്രതിസന്ധികളിൽ തളരാൻ സുധ തയ്യാറായിരുന്നില്ല. വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നിട്ടും നൃത്തം തുടരുകയും വെപ്പ് കാലുകൾ വെച്ച് നൃത്തം ചെയ്്യുകയും ചെയ്തു. ഇത് ഏവരെയും ഞെട്ടിച്ചിരുന്നു. ഇന്ന് മറ്റുള്ളവർക്കും പ്രചോദനമാണ് സുധയുടെ ജീവിതം.
തനിക്ക് സംഭവിച്ച അകടത്തെ കുറിച്ചും കാലുമുറിച്ചുമാറ്റിയതിനുശേഷമുള്ള അതിജീവനത്തെകുറിച്ചും സുധ തുറന്നുപറഞ്ഞിരുന്നു. ഒരു ക്ഷേത്ര ദർശനം നടത്തി തിരികെ വരുന്ന വഴിയിലാണ് ബസ് അപകടം സംഭവിച്ചതെന്നും ഈ അപകടത്തിൽ തന്റെ വലതുകാൽ നഷ്ടമായി എന്നും സുധ പറയുന്നു. തന്റെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്നത് ഡോക്ടർമാരുടെ അനാസ്ഥ കാരണമാണ് . കാലിലെ ചെറിയൊരു മുറിവ് പഴുത്തു. അങ്ങനെയാണ് വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നത്. നൃത്തം ചെയ്യാൻ പറ്റാതായതോടെ മാനസികമായി തകർന്നെന്ന് സുധ പറയുന്നു.
തനിക്ക് മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു. തനിക്ക് രണ്ട് വഴികളായിരുന്നു മുന്നിലുണ്ടായിരുന്നത്. ഒന്നുകിൽ നടക്കുക, അല്ലെങ്കിൽ ജീവിതം നശിപ്പിക്കാമെന്നായിരുന്നു അവസ്ഥ. സത്യത്തിൽ അപകടത്തിന് ശേഷം ജീവിക്കണമെന്നില്ലായിരുന്നു. പക്ഷെ മാതാപിതാക്കളുടെ പിന്തുണ കാരണമാണ് തിരികെ വന്നത്. നമ്മൾ മാതാപിതാക്കളുടെ വില പലപ്പോഴും മറക്കാറുണ്ട്. ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെ ഒരേയൊരു കാരണം അവരായിരുന്നു. അതല്ലാതെ തനിക്ക് യാതൊരു കാരണവുമുണ്ടായിരുന്നില്ലെന്നും സുധ ചന്ദ്രൻ പറയുന്നു.
തുടക്കത്തിലൊന്നും സിനിമ ഇൻഡസ്ട്രിയിൽ ജോലിയ്ക്ക് ബുദ്ധിമുട്ടില്ലായിരുന്നു. കാരണം തന്റെ ആദ്യത്തെ സിനിമയായ മയൂരി തന്റെ തന്നെ കഥയായിരുന്നു. പിന്നീട് തന്റെ കുറെ സിനിമകൾ പരാജയപ്പെട്ടതോടെയാണ് കഷ്ടപ്പാട് ആരംഭിക്കുന്നത്. പലരും വന്ന് നിങ്ങൾ ഈ ഇൻഡസ്ട്രിയ്ക്ക് ചേരുന്ന ആളല്ലെന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കഥ പറഞ്ഞ സിനിമ ശ്രദ്ധിക്കപ്പെട്ടുവെന്ന് കരുതി നിങ്ങൾ പറ്റുന്ന പണിയാണ് ഇതെന്നില്ല. സിനിമാ ലോകം ഉപേക്ഷിക്കാൻ അവർ ഉപദേശിച്ചുകൊണ്ടിരുന്നു.
പിന്നീട് സുധ ചന്ദ്രൻ സംവിധായകൻ രവി ദാംഗിനെയാണ് സുധ വിവാഹം കഴിച്ചത്. 1994 ലായിരുന്നു വിവാഹം. ആദ്യ കാഴ്ചയിലെ പ്രണയമായിരുന്നു ഇരുവരുടേതും. എന്നാൽ സുധയുടെ വീട്ടുകാർ വിവാഹത്തിന് എതിർപ്പ് കാണിച്ചു. സുധ തമിഴ്നാട്ടുകാരിയും രവി പഞ്ചാബിയുമായിരുന്നു എന്നതായിരുന്നു എതിർപ്പിന്റെ കാരണം. മാതാപിതാക്കളെ പറഞ്ഞ് സമ്മതിപ്പിക്കാൻ പലവട്ടം ശ്രമിച്ചുവെങ്കിലും അവർ അതിന് തയ്യാറായില്ല. ഒടുവിൽ സുധയും രവിയും ഒളിച്ചോടുകയായിരുന്നു. ചേമ്പൂരിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹംമെന്ന് സുധ ചന്ദ്രൻ പറയുന്നു.
ഇപ്പോഴിതാ, 29 വർഷം പിന്നിട്ടിരിക്കുകയാണ് സുധയുടേയും രവിയുടേയും ദാമ്പത്യ ജീവിതത്തിന്. മക്കൾ വേണ്ട എന്നതായിരുന്നു ഇരുവരുടേയും തീരുമാനം. കുട്ടികൾ എന്ന ആശയത്തോട് തന്നെ ഇരുവർക്കും എതിർപ്പായിരുന്നു. അതുകൊണ്ട് തന്നെ കുട്ടികളെ ദത്തെടുക്കാനും താരങ്ങൾ തയ്യാറായിട്ടില്ല