ഇന്ത്യ അറിയപ്പെടുന്ന നര്‍ത്തകിയാണ് സുധ ചന്ദ്രന്‍. കൂടാതെ അഭിനയമികവുകൊണ്ട് സിനിമാസ്വാദകരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ താരം കൂടിയാണ് സുധ. ഇരിഞ്ഞാലക്കുട സ്വദേശി കെ ഡി ചന്ദ്രന്റെയും പാലക്കാട് സ്വദേശിനി തങ്കത്തിന്റെയും മകളായാണ് ജനിച്ചത്.
സുധ മൂന്നാം വയസ്സുമുതല്‍ നൃത്തം പഠിച്ചു തുടങ്ങിയിരുന്നു. 7ാമത്തെ വയസ്സില്‍ അരങ്ങേറ്റം കുറിച്ചു. തന്റെ 15ാമത്തെ വയസ്സില്‍ സംഭവിച്ച ഒരു വാഹനാപകടം സുധയുടെ ജീവിതം തന്നെ മാറ്റിമറിച്ചിരുന്നു. അപകടത്തില്‍ നര്‍ത്തികയായ സുധക്ക് അവരുടെ കാല്‍ നഷ്ടമായി.
എന്നാല്‍ പ്രതിസന്ധികളില്‍ തളരാന്‍ സുധ തയ്യാറായിരുന്നില്ല. വലതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നിട്ടും നൃത്തം തുടരുകയും വെപ്പ് കാലുകള്‍ വെച്ച് നൃത്തം ചെയ്്യുകയും ചെയ്തു. ഇത് ഏവരെയും ഞെട്ടിച്ചിരുന്നു. ഇന്ന് മറ്റുള്ളവര്‍ക്കും പ്രചോദനമാണ് സുധയുടെ ജീവിതം.
Also Read: കാവ്യ മാധവനേക്കാൾ മിടുക്കി മഞ്ജു വാര്യർ ആണെന്ന് ഭാഗ്യലക്ഷ്മി; അതിനുള്ള കാരണവും വെളിപ്പെടുത്തി താരം
ഇപ്പോഴിതാ തനിക്ക് സംഭവിച്ച അകടത്തെ കുറിച്ചും കാലുമുറിച്ചുമാറ്റിയതിനുശേഷമുള്ള അതിജീവനത്തെകുറിച്ചും തുറന്നുപറയുകയാണ് സുധ. ഒരു ക്ഷേത്ര ദര്‍ശനം നടത്തി തിരികെ വരുന്ന വഴിയിലാണ് ബസ് അപകടം സംഭവിച്ചതെന്നും ഈ അപകടത്തില്‍ തന്റെ വലതുകാല്‍ നഷ്ടമായി എന്നും സുധ പറയുന്നു.
”എന്റെ കാലുകള്‍ മുറിച്ചു മാറ്റേണ്ടിവന്നത് ഡോക്ടര്‍മാരുടെ അനാസ്ഥ കാരണമാണ് . കാലിലെ ചെറിയൊരു മുറിവ് പഴുത്തു. അങ്ങനെയാണ് വലതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നത്. നൃത്തം ചെയ്യാന്‍ പറ്റാതായതോടെ മാനസികമായി തകര്‍ന്നു” സുധ കൂട്ടിച്ചേര്‍ത്തു.
അന്ന് അച്ഛനാണ് കരുത്തായി മാറിയത്. ഇനി അങ്ങോട്ടുള്ള കാലം നീ ജീവിക്കണം. ആ കാല് ഞാന്‍ ആണെന്ന് അച്ഛന്‍ പറഞ്ഞു. അവസാനമായി ഞാന്‍ പറഞ്ഞത് എന്റെ കാല് കാണണമെന്നായിരുന്നു. ഇപ്പോള്‍ എനിക്ക് ഉള്ളത് കൃത്രിമകാലാണെന്ന തോന്നല്‍ എനിക്ക് ഇല്ല” സുധ പറയുന്നു.
ആദ്യമായി കൃത്രിമ കാല്‍ വെച്ചപ്പോള്‍ നിറയെ രക്തം വന്നു, പക്ഷെ അതൊന്നും എന്നെ തളര്‍ത്തിയില്ല. ഞാന്‍ നൃത്തം ചെയ്തു. കൃത്രിമ കാലില്‍ നിന്നുകൊണ്ട് ഞാന്‍ മതിമറന്ന് നൃത്തം ചെയ്തു, അപ്പോഴും കാലില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു, അത് ഞാന്‍ ശ്രദ്ധിച്ചതേയില്ല, ശരിക്കും പറഞ്ഞാല്‍ ആ അപകടത്തിന് ശേഷമാണ് ഞാന്‍ വളരെ കരുത്തയായത്” എന്നും സുധ പറഞ്ഞു.