മലയാള സിനിമയിലെ പ്രമുഖ നടന്മാരില് ഒരാളാണ് സുദേവ് നായര്‍. ഇതിനോടകം ഒത്തിരി സിനിമകളില്‍ സുദേവ് അഭിനയിച്ചുകഴിഞ്ഞു. മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സുദേവ് അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടിക്കൊപ്പം ഭീഷ്മപര്‍വ്വത്തിലും മോഹന്‍ലാലിനൊപ്പം കായംകുളം കൊച്ചുണ്ണിയിലുമാണ് സുദേവ് അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിച്ചതിന്റെ അനുഭവം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് സുദേവ്.
താന്‍ മുംബൈയില്‍ നിന്നാണ് നരുന്നത്. ഏറ്റവും അധികം കണ്ടത് മലയാള സിനിമകളാണെന്നും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ കണ്ടിട്ടാണ് താന്‍ വളര്‍ന്നതെന്നും അവര്‍ അഭിനയിക്കുന്നത് നോക്കി അഭിനയിക്കാന്‍ പഠിച്ചുവെന്നും സുദേവ് പറയുന്നു.
അങ്ങനെയായിരുന്നു താന്‍ അഭിനയം പഠിച്ചത്. മമ്മൂക്കയെയും ലാലേട്ടനെയും നേരില്‍ കാണണമെന്നും ഒപ്പം അഭിനയിക്കണമെന്നും തന്റെ ഒരു സ്വപനം ആയിരുന്നു. എന്നാല്‍ അത് ഒരിക്കലും സത്യമാകുമെന്ന് താന്‍ കരുതിയില്ലെന്നും അവരെ അടുത്ത് നിന്ന് കാണാനും ഒപ്പം അഭിനയിക്കാനും കഴിഞ്ഞുവെന്നും സുദേവ് പറയുന്നു.
കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കുമ്പോള്‍ രണ്ട് മണിക്കൂറോളം ലാലോട്ടനൊട് സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഭീഷ്മപര്‍വ്വത്തില്‍ സെറ്റില്‍ വെച്ച് തങ്ങള്ക്കൊപ്പമിരുന്നായിരുന്നു മമ്മൂക്ക ഭക്ഷണം കഴിച്ചതെന്നും മമ്മൂക്കയും ലാലേട്ടനും കഥാപാത്രങ്ങളായി കഴിഞ്ഞാല്‍ അനായാസമായാണ് അഭിനയിക്കുന്നതെന്നും രണ്ടാള്‍ക്കുമുള്ള പ്രത്യേകതയാണിതെന്നും സുദേവ് കൂട്ടിച്ചേര്‍ത്തു.