അയാള്‍ക്ക് വേണ്ടി എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചു; താന്‍ ഇപ്പോള്‍ ബ്രേക്കപ് കഴിഞ്ഞ സ്റ്റേജിലാണെന്ന് സുചിത്ര

197

വാനമ്പാടി എന്ന പരമ്പരയിലൂടെയാണ് നടി സുചിത്ര ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് ബോസിലേക്കും സുചിത്ര എത്തി, ഇവിടെനിന്ന് ഇറങ്ങിയശേഷം അവതാരികയായും ഈ താരം തിളങ്ങി. പലപ്പോഴും തന്റെ സിനിമ ആഗ്രഹത്തെക്കുറിച്ച് സുചിത്ര പറഞ്ഞിട്ടുണ്ട്. വിവാഹം പോലും മാറ്റിവെച്ചത് തൻറെ ആ ആഗ്രഹത്തിനു വേണ്ടി ആണെന്നും നടി വ്യക്തമാക്കിയിരുന്നു. അങ്ങനെ സുചിത്രയുടെ ആ വലിയ ആഗ്രഹം കൂടി സഫലമായിരിക്കുകയാണ്. മലൈക്കോടെ വാലിബൻ എന്ന ചിത്രത്തിൽ ആണ് മാതംഗി ആയിട്ട് സുചിത്ര എത്തിയത്.

Advertisements

ഇപ്പോഴിതാ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ തന്റെ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് നടി. ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടതിനുശേഷമാണ് ലിജോ സാർ തന്നെ വിളിച്ചതെന്ന് സുചിത്ര പറയുന്നു. ആദ്യത്തെ സിനിമ തന്നെ ഇത്രയും വലിയൊരു ടീമിനൊപ്പം ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഇപ്പോൾ കുറെ അവസരം വരുന്നുണ്ട്, കുറെ കഥയും കേൾക്കുന്നുണ്ട് സുചിത്ര പറയുന്നു.

അതേസമയം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് നടി പ്രതികരിച്ചത് ഇങ്ങനെ. കല്യാണം കഴിക്കും , എന്നെ മനസ്സിലാക്കുന്ന എന്തും എനിക്ക് തുറന്നു പറയാൻ പറ്റുന്ന ഒരു സുഹൃത്തിനെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ മാത്രമേ ഞാൻ വിവാഹം കഴിക്കുള്ളൂ. അതേസമയം ഇപ്പോൾ താൻ ബ്രേക്ക് അപ്പ് കഴിഞ്ഞ സ്റ്റേജിലൂടെയാണ് കടന്നുപോകുന്നത് സുചിത്ര തുറന്നു പറഞ്ഞു.

അയാൾക്ക് വേണ്ടി പല ഇഷ്ടങ്ങളും മാറ്റിവെച്ചു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്വാതന്ത്രത്തോടെ നടക്കാൻ ഒന്നും കഴിയാത്ത ഒരാൾക്ക് ഒപ്പം ആയിരുന്നു ഞാൻ ഇതുവരെ എന്ന് മനസ്സിലാക്കിയത് ആ ബന്ധത്തിൽ നിന്ന് പുറത്തുവന്ന ശേഷമാണ് സുചിത്ര പറഞ്ഞു.

 

 

 

 

Advertisement