‘കാലങ്ങൾക്ക് ശേഷം എന്റെ സഹപാഠിയെ കണ്ടുമുട്ടി, അതിശയിപ്പിക്കുന്ന വികാരം’: സന്തോഷം പങ്കിട്ട് ആരാധകരുടെ പ്രിയങ്കരിയായ നടി സുചിത്ര

138

മലയാളത്തിന്റെ സൂപ്പർ ഡയറക്ടർ ജോഷിയുടെ സംവിധാനത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരി ആയിരുന്നു നടി സുചിത്ര.

നമ്പർ 20 മദ്രാസ് മെയിലിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ മലയാളത്തിൽ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ സുചിത്ര ചെയ്തിരുന്നു. ആ സിനിമയിൽ അശോകൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായി അഭിനയിക്കാൻ എത്തുമ്പോൾ വെറും പതിനാല് വയസായിരുന്നു സുചിത്രയുടെ പ്രായം.

Advertisements

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സുചിത്രയുടെ വിവാഹം. പ്രവാസിയായ മുരളിയാണ് താരത്തിന്റെ ജീവിത പങ്കാളി. വിവാഹ ശേഷമാണ് സുചിത്ര സിനിമയിൽ നിന്നു വിട്ടുനിൽക്കാൻ തുടങ്ങിയത്. ഇരുവർ ക്കും നേഹ എന്ന പേരുള്ള മകളുണ്ട്. വിവാഹശേഷം ഭർത്താവിനും മകളോടുമൊപ്പം അമേരിക്കയിലാണ് താരം.

ALSO READ- ‘എന്നെ സഹിക്കാൻ തുടങ്ങിയിട്ട് ഒരുവർഷമായല്ലേ?’, നീയില്ലാത്ത ജീവിതം ചിന്തിക്കാൻ പോലുമാകില്ല; മഞ്ജിമയ്ക്ക് ആശംസകളുമായി ഗൗതം കാർത്തിക്

സംഭവിച്ചതെല്ലാം വിധിയാണെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അതൊന്നും ഓർത്ത് വിഷമിച്ചിരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും സുചിത്ര മുൻപ് പറഞ്ഞിരുന്നു.. താൻ ഇപ്പോഴുള്ള ജീവിതത്തിൽ വളരെ സന്തോഷവതിയാണ്. സിനിമയിൽ സ്റ്റാറായിരുന്നുവെങ്കിൽ ചിലപ്പോൾ തന്റെ ജീവിതം വേറെയായിരിക്കുമായിരുന്നുവെന്നും തന്നെ മലയാള സിനിമ വേണ്ടത്ര വിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും സുചിത്ര പരിഭവം പറഞ്ഞിരുന്നു. സിനിമയിലേക്ക് ിതരിച്ചു വരുന്നില്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു.

എന്നാൽ തന്റെ പഴയ സഹപ്രവർത്തകർ യുഎസിലെത്തുമ്പോൾ കാണാൻ സുചിത്ര ഓടിയെത്താറുണ്ട്. ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ ഹൂസ്റ്റൺ നഗരത്തിൽ മലയാള സിനിമയിൽ ഇപ്പോഴും സജീവമായി തുടരുന്ന താരങ്ങളുടെ ഒരു പ്രോഗ്രാം നടന്നിരുന്നു. ലക്ഷ്മി ഗോപാല സ്വാമി, ആശ ശരത്ത്, ദിവ്യ ഉണ്ണി തുടങ്ങിയ നടിമാരുടെ നൃത്തനിശയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു.

ഈ സമയത്ത് നടി സുചിത്രയും എല്ലാവരേയും കാണാനായി എത്തിയിരുന്നു. ചിത്രങ്ങൾ പങ്കുവെക്കുന്നതിന് ഒപ്പം തന്റെ സഹപാഠിയും നടിയുമായ സോന നായരെ കണ്ടതിന്റെ സന്തോഷവും സുചിത്ര പങ്കിടുകയാണ്.

”കാലങ്ങൾക്ക് ശേഷം എന്റെ സഹപാഠിയെ കണ്ടുമുട്ടുന്നത് അതിശയകരമായ ഒരു വികാരമാണ്.. ഈ അത്ഭുതകരമായ ആത്മാവ്.. സോന..”, – എന്നാണ് സുചിത്ര കുറിച്ചിരിക്കുന്നത്. സോനയെ ന്യൂയോർക്കിലെ സ്ഥലങ്ങൾ ചുറ്റികാണിച്ച് കൂടെ തന്നെ ഉണ്ടായിരുന്നു സുചിത്ര.

Advertisement