മലയാളികള്‍ക്ക് ഏറെ സുപരിചിതയായി സീരിയല്‍ നടിയും ബിഗ് ബോസ് മല്‍സരാര്‍ത്ഥിയും മിനിസ്ക്രീന്‍ അവതാരകയും ആണ് സുചിത്ര നായര്‍. ബിഗ് ബോസ് മലയാളം സീസണ് 4ലെ ശക്തരായ മത്സരാര്ഥികളില് ഒരാളായിരുന്നു സുചിത്ര.
ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ‘വാനമ്പാടി’ സീരിയലില്‍ പദ്മിനി എന്ന കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് സീരിയലില്‍ സുചിത്ര അവതരിപ്പിച്ചതെങ്കിലും ഏറെ ആരാധകര്‍ സുചിത്രയ്ക്കുണ്ട്.
പിന്നാലെ സുചിത്ര ബിഗ് ബോസ് മൂന്നില്‍ വലിയ തരംഗം തന്നെ സൃഷ്ടിച്ച ശേഷമാണ് പുറത്ത് പോയത്. മത്സരത്തില്‍ വന്നത് മുതല്‍ എല്ലാവരും നടിയുടെ വിവാഹത്തെ കുറിച്ച് അറിയാനാണ് കാത്തിരുന്നിരുന്നത്. പിന്നീട് സുചിത്ര നായര്‍ ഷോയില്‍ പങ്കെടുക്കേണ്ടിയിരുന്നില്ല എന്ന പ്രതികരണം നടത്തിയതും ശ്രദ്ദേയമായിരുന്നു.
അടുത്തിടെ താരം മോഹന്‍ലാലിനൊപ്പമുള്ള തന്റെ പുതിയ പ്രൊജക്ടിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന് എന്ന ചിത്രത്തില്‍ താനും അഭിനയിക്കുന്നുണ്ടെന്നായിരുന്നു സുചിത്ര പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ഒത്തിരി വാര്‍ത്തകള്‍ പിന്നാലെ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ആ വാര്‍ത്തകളിലെ ആധികാരികത വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. താനും ലാലേട്ടന്റൈ ചിത്രത്തില്‍ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നും ചിത്രം ഓണം റിലീസാണെന്ന് തോന്നുന്നുവെന്നും സുചിത്ര പറഞ്ഞു.
നല്ലൊരു കഥാപാത്രമാണ് തനിക്ക് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്. ഇനി സിനിമയില്‍ നിന്നും തന്നെ കട്ട് ചെയ്തുകളയുമോ എന്നറിയില്ലെന്നും സുചിത്ര പറയുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.