കുശുമ്പും ഏഷണിയും കഷണ്ടിയും ഒന്നുമില്ല, സ്‌നേഹം മാത്രം; പുതിയ വീഡിയോയുമായി സുചിത്ര നായര്‍; ഏറ്റെടുത്ത് ആരാധകര്‍!

245

മലയാളികള്‍ക്ക് ഏറെ സുപരിചിതയായി സീരിയല്‍ നടിയും ബിഗ് ബോസ് മല്‍സരാര്‍ത്ഥിയും മിനിസ്‌ക്രീന്‍ അവതാരകയും ആണ് സുചിത്ര നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സുചിത്ര.

ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ‘വാനമ്പാടി’ സീരിയലില്‍ പദ്മിനി എന്ന കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് സീരിയലില്‍ സുചിത്ര അവതരിപ്പിച്ചതെങ്കിലും ഏറെ ആരാധകര്‍ സുചിത്രയ്ക്കുണ്ട്.

Advertisements

പിന്നാലെ സുചിത്ര ബിഗ് ബോസ് മൂന്നില്‍ വലിയ തരംഗം തന്നെ സൃഷ്ടിച്ച ശേഷമാണ് പുറത്ത് പോയത്. മത്സരത്തില്‍ വന്നത് മുതല്‍ എല്ലാവരും നടിയുടെ വിവാഹത്തെ കുറിച്ച് അറിയാനാണ് കാത്തിരുന്നിരുന്നത്. പിന്നീട് സുചിത്ര നായര്‍ ഷോയില്‍ പങ്കെടുക്കേണ്ടിയിരുന്നില്ല എന്ന പ്രതികരണം നടത്തിയതും ശ്രദ്ദേയമായിരുന്നു.

ALSO READ- എനിക്കാണ് ആദ്യ സൈനിങ് എമൗണ്ട് തന്നത്; എന്നെ കണ്ടിട്ടല്ലേ ലാലേട്ടനെ കാസ്റ്റ് ചെയ്തതെന്ന് ഞാന്‍ ചോദിച്ചിരുന്നു; വെളിപ്പെടുത്തി ശ്വേത മേനോന്‍

ഇതിനിടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതാരം ടിവി ഷോയില്‍ പങ്കെടുക്കുകയാണ്. ചാനലില്‍ അവതാരകയായിട്ടാണ് സുചിത്ര എത്തിയിരിക്കുന്നത്. കൂടാതെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. റീല്‍സും മേക്കോവര്‍ വീഡിയോയും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം സുചിത്ര ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ഇതിനിടെ താരത്തിന്റെ റീല്‍സുകളും ശ്രദ്ധേയമാകുന്നുണ്ട്. പുതിയ റീല്‍ വീഡിയോ താരം പങ്കുവെച്ചിട്ടുമുണ്ട്. മോഹന്‍ലാലും രേവതിയും ചേര്‍ന്ന് അഭിനയിച്ച കിലുക്കം സിനിമയിലെ സംഭാഷണമാണ് സുചിത്ര അവതരിപ്പിക്കുന്നത്.

ALSO READ- നിങ്ങള്‍ക്കുള്ള വില്‍പ്പന ചരക്കല്ല എന്റെ ശരീരം; ഉയിര്‍ വാഴുന്നുണ്ടെങ്കില്‍ അത് പ്രിയപ്പെവര്‍ക്ക് വേണ്ടിയാണ്; നാളെ ദ്രവിച്ചു പോകുന്ന ശരീരമല്ലേ എന്ന കമന്റിനോട് ശാലിനി

അസൂയയും കുശുമ്പും ഏഷണിയും കഷണ്ടിയും ഒന്നുമില്ല, സ്‌നേഹം മാത്രം എന്നാണ് വീഡിയോയ്ക്കു നല്‍കിയിരിക്കുന്ന ക്യാപ്ഷനോടെ വന്ന വീഡിയോയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.

കൂടാതെ, കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഡാന്‍സ് വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായത്. സുചിത്രയുടെ അഭിനയ ഭാവമാറ്റങ്ങള്‍ അടിപൊളിയാണെന്ന് ആരാധകര്‍ പറയുന്നു.

Advertisement