ബിഗ് ബോസ് സീസണ്‍ നാലിലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥികള്‍ ആയിരുന്നു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി ശ്രദ്ധ നേടിയ അഖിലും പ്രമുഖ സീരിയല്‍ സുചിത്ര നായരും. ബിഗ് ബോസ് ഹൗസില്‍ വരുന്നതിന് മുന്‍പേ തന്നെ ഇരുവരും സുഹൃത്തുക്കള്‍ ആയിരുന്നു.
ഇപ്പോഴും ആ സുഹൃദ്ബന്ധം തങ്ങള്‍ സൂക്ഷിക്കുന്നതായി ഇവര്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവരെയും ഒരുമിച്ച് പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത് സുഖില്‍ എന്നാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു.
ബിഗ് ബോസ് സീസണ്‍ 5 കഴിഞ്ഞിട്ടും ഇപ്പോഴും ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മത്സരാര്‍ത്ഥികളും അടുത്ത സുഹൃത്തുക്കളുമായിരുന്ന സെറീനയോടും സാഗറിനോടും സുചിത്ര പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.
നിങ്ങള്‍ നല്ല സുഹൃത്തുക്കളായാലും നിങ്ങള്‍ക്കുള്ളില്‍ ചെറിയ ഇഷ്ടമുണ്ടെങ്കില്‍ പോലും നിങ്ങളെ മീഡിയ ഒരു ഇരുപത്തിയഞ്ച് തവണയെങ്കിലും വിവാഹം കഴിപ്പിക്കും. നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതിന് മുമ്പ് നിങ്ങളുടെ വിവാഹം നടക്കുമെന്നും സുചിത്ര പറയുന്നു.
ഇതെല്ലാം നിങ്ങള്‍ പ്രതീക്ഷിച്ചോളൂ എന്നും അനുഭവം ഗുരു എന്നും ഇത്തവണത്തെ ബിഗ് ബോസിന്റെ കപ്പ് ഒറിജിനല്‍ ആയിട്ടുള്ള ഒരാള്‍ക്ക് തന്നെ ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.