മലയാളികള്‍ക്ക് ഏറെ സുപരിചിതയായി സീരിയല്‍ നടിയും ബിഗ് ബോസ് മല്‍സരാര്‍ത്ഥിയും മിനിസ്ക്രീന്‍ അവതാരകയും ആണ് സുചിത്ര നായര്‍. ബിഗ് ബോസ് മലയാളം സീസണ് 4ലെ ശക്തരായ മത്സരാര്ഥികളില് ഒരാളായിരുന്നു സുചിത്ര.
ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ‘വാനമ്പാടി’ സീരിയലില്‍ പദ്മിനി എന്ന കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് സീരിയലില്‍ സുചിത്ര അവതരിപ്പിച്ചതെങ്കിലും ഏറെ ആരാധകര്‍ സുചിത്രയ്ക്കുണ്ട്.
അടുത്തിടെ താരം മോഹന്‍ലാലിനൊപ്പമുള്ള തന്റെ പുതിയ പ്രൊജക്ടിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന് എന്ന ചിത്രത്തില്‍ താനും അഭിനയിക്കുന്നുണ്ടെന്നായിരുന്നു സുചിത്ര പറഞ്ഞത്.
ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് സമയത്ത് മോഹന്‍ലാലിന് വയ്യാതായിരുന്നുവെന്നും മൂന്ന് ദിവസത്തോളം ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നുവെന്നും സുചിത്ര പറയുന്നു.
ചിത്രത്തില്‍ തനിക്കുണ്ടായിരുന്ന സീനുകളെല്ലാം മോഹന്‍ലാലിനൊപ്പമുള്ളതായിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് അദ്ദേഹത്തെ തളര്‍ത്തിയതെന്നും ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ലാലേട്ടന് തന്നോട് ചോദിച്ചത് ബിഗ് എന്താണെന്ന് മനസ്സിലായോ എന്നായിരുന്നുവെന്നും താന്‍ ഇല്ലെന്നാണ് പറഞ്ഞതെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.