നടി സുചിത്രയെ കുറിച്ച് പറയാന്‍ വാനമ്പാടി എന്ന പരമ്പര തന്നെ ധാരാളം. ഇതില്‍ വില്ലത്തിയായി എത്തിയ നടി ഗംഭീര പ്രകടനം ആണ് കാഴ്ചവെച്ചത്. ഇതിലൂടെ തന്നെ ഈ താരം ശ്രദ്ധിക്കപ്പെട്ടു. ഇതിലെ നടിയുടെ പദ്മിനി എന്ന കഥാപാത്രം പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നു.
പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ പദ്മിനിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ് സുചിത്ര. അത് പ്രേക്ഷകര്‍ക്കും നന്നായി അറിയാം.ഇതിന് പിന്നാലെ ബിഗ് ബോസ് ഷോയിലും സുചിത്ര എത്തിയിരുന്നു. ഇതില്‍ വെച്ച് താനും കുടുംബവും തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ചെല്ലാം സുചിത്ര പറഞ്ഞിരുന്നു.
ഇന്ന് റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനില്‍ സുചിത്ര ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്, ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുവെക്കുകയാണ് താരം. മലൈക്കോട്ടൈ വാലിബനില്‍ താന്‍ വളരെ ചെറിയ ഒരു റോളാണ് ചെയ്യുന്നതെന്നും ബിഗ് ബോസ് കണ്ടിട്ടാണ് സംവിധായകന്‍ തന്നെ വിളിച്ചതെന്നും സുചിത്ര പറയുന്നു.
വലിയൊരു ക്രൂവിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇപ്പോള്‍ സിനിമയില്‍ നിന്നും അവസരങ്ങള്‍ വരുന്നുണ്ടെന്നും ഒരുപാട് കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും വാലിബന്‍ ഇറങ്ങിയ ശേഷം പുതിയ സിനിമ തെരഞ്ഞെടുക്കാമെന്ന് കരുതിയിരിക്കുകയാണെന്നും സുചിത്ര പറയുന്നു.
വിവാഹം കഴിക്കാന്‍ വീട്ടുകാരുടെ ഭാഗത്ത് നിന്നും നല്ല പ്രഷറുണ്ട്. എന്നാല്‍ ഇപ്പോഴൊന്നും വിവാഹമില്ലെന്നും താമസിച്ചാണെങ്കിലും കല്യാണം കഴിക്കാമെന്നും തനിക്ക് എല്ലാ തുറന്നുപറയാന്‍ പറ്റുന്ന തരത്തിലുള്ള ഒരു സുഹൃത്തിനെയാണ് തനിക്ക് പങ്കാളിയായി വേണ്ടതെന്നും സുചിത്ര പറയുന്നു.
ഒരു ബ്രേക്കപ്പ് ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ. അയാള്‍ക്ക് വേണ്ടി തന്റെ പല ഇഷ്ടങ്ങളും മാറ്റിവെച്ചുവെന്നും തനിക്ക് സ്വാതന്ത്ര്യത്തോടെ ഒരു കാര്യം തെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ കഴിയില്ലായിരുന്നുവെന്നും പുറത്തുപോകുമ്പോള്‍ ചോദിക്കണമെന്നും അങ്ങനെ വിലക്കിലായിരുന്നു താനെന്നും ഇപ്പോള്‍ ബന്ധം വേര്‍പിരിഞ്ഞുവെന്നും സുചിത്ര പറയുന്നു.