കോവിഡ് വർദ്ധിച്ച ഈ സാഹചര്യത്തിലും ‘ഹൃദയം’ തിയ്യേറ്ററുകളിലെത്തിക്കാൻ ധൈര്യം പകർന്നത് സുചിത്ര മോഹൻലാലാണെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യം. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കാൻ പലകോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ ആ സമയത്ത് റിലീസുമായി മുന്നോട്ടുപോകാൻ തങ്ങൾക്ക് ധൈര്യമായി നിന്നത് സുചിത്ര മോഹൻലാലാണെന്ന് വിശാഖ് പറയുന്നു.
‘രണ്ട് കൊല്ലം മുമ്പ് വിനീതും ഞാനും കണ്ട സ്വപ്നം ‘ഹൃദയം’. തിയ്യേറ്റർ മാത്രം സ്വപ്നം കണ്ടു ഞാൻ നിർമ്മിച്ച ‘ഹൃദയം’ നിങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ആഘോഷങ്ങളും ആർപ്പുവിളികളും വിസിലടിയും കൈകൊട്ടും ഹൗസ്ഫുൾ ബോർഡുകളും കൊണ്ട് ലോകമെമ്പാടുമുള്ള തിയറ്ററുകൾ നിറയ്ക്കുകയും ഈ സാഹചര്യത്തിലും ഞങ്ങളുടെ ചിത്രത്തെയും അപ്പുവിനെയും സ്വീകരിച്ച് വൻ വിജയം സമ്മാനിച്ച പ്രേക്ഷകർക്ക് ‘ഹൃദയത്തിൽ’ നിന്നും ഒരായിരം നന്ദി!
ALSO READ
ഭർത്താവിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും പങ്കുവയ്ക്കാതിരുന്നതിന്റെ രഹസ്യം തുറന്ന് പറഞ്ഞ് പ്രിയങ്ക
കഴിഞ്ഞ ദിവസം റിലീസ് സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ട സമയത്ത് റിലീസുമായി മുന്നോട്ട് തന്നെ പോകാൻ ഞങ്ങൾക്ക് ആത്മധൈര്യം തന്നത് ഞങ്ങളുടെ സ്വന്തം സുചി ചേച്ചിയാണ് , Suchi Akka you’re the best.വിനീതിനും നന്ദി പറയുന്നു. ഈ സ്വപ്നം സാധ്യമാക്കിതീർത്ത എല്ലാവരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്.’ എന്നുമാണ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞത്.
ALSO READ