‘ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നു’; സുബി സുരേഷ് വിവാഹിതയാകുന്നു; വരനൊപ്പമുള്ള ചിത്രം പങ്കുവെച്ചു താരം; ഉടായിപ്പ് ആണോ എന്ന് ആരാധകർ

156

മിമിക്രിയിലൂടെയും കോമഡി സ്‌കിറ്റുകളിലൂടെയും അവതാരകയായും ടെലിവിഷൻ പ്രേമികൾക്ക് പ്രിങ്കരിയായ താരമാണ് സുബി സുരേഷ്. കോമഡി സ്‌കിറ്റുകളിലും കോമഡി ഷോകളിൽ അവതാരകയായും എത്തിയ സുബി സിനിമകളിലും സീരിയലുകളിലും സജീവമാണ്. കോമഡി ചെയ്ത് ആളുകളെ ചിരിപ്പിയ്ക്കുമെങ്കിലും യഥാർത്ഥ ജീവിതത്തിൽ അല്പം ഗൗരവക്കാ രിയാണ് സുബി.

എന്നാൽ, സന്തോഷം ആണെങ്കിലും, സങ്കടം ആണെങ്കിലും ദേഷ്യം ആണെങ്കിലും അതിന്റെ എക്സ്റ്റന്റ് വരെ പോകും. പെട്ടന്ന് ദേഷ്യം വരും, പെട്ടന്ന് അത് തണുക്കുകയും ചെയ്യും. വീട്ടിൽ വലിയ വഴക്ക് എല്ലാം നടന്ന് കഴിഞ്ഞാൽ, ഒന്ന് ഉറങ്ങി എഴുന്നേറ്റ് വന്നാൽ അങ്ങനെ ഒരു സംഭവമേ നടക്കാത്ത ഭാവത്തിലായിരിയ്ക്കും ഞാൻ എന്നും സുബി സുരേഷ് വ്യക്തമാക്കുന്നു.

Advertisements

കോവിഡ് കാലത്തിന് ശേഷം പരിപാടികളുമൊക്കെയായി തിരക്കിലായിരുന്നു താരം. ഇതിനിടെയാണ് അപ്രതീക്ഷിതമായി ചില ആരോഗ്യപ്രശ്നങ്ങൾ വന്ന് സുബി കിടപ്പിലായത്. അടങ്ങിയൊതുങ്ങി ഇരിക്കുന്ന സ്വഭാവമേ ഇല്ലാത്ത താരം പെട്ടെന്ന് ആശുപത്രി കിടക്കിയാലപ്പോൾ ഞെട്ടലോടെയാണ് ആരാധകർ ആ വാർത്ത കേട്ടത്. എന്നാൽ കുഴപ്പമൊന്നുമില്ലാതെ ആരോഗ്യവതിയായി തിരിച്ചെത്തിയ താരം ഇപ്പോഴിതാ സസ്‌പെൻസ് നിറക്കുന്ന ചിത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. വിവാഹിതയാകാൻ പോകുകയാണ് എന്ന സൂചന നൽകുന്ന സുബി സുരേഷിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ചർച്ചയാകുന്നത്.

ALSO READ- അച്ഛന്റെ പിറന്നാൾ ദിനത്തിൽ സുന്ദരമായ ചിത്രം തന്നെ പങ്കുവെച്ച് ഗോപി സുന്ദർ; കമന്റുമായി ആദ്യമെത്തി അഭിരാമി സുരേഷ്

എന്നാൽ അത് എത്രമാത്രം വിശ്വസിനീയമാണെന്നും പറയാൻ പറ്റില്ല എന്ന് കമന്റ് ബോക്സ് പറയുന്നു. നവവധുവായി അണിഞ്ഞൊരു ഒരു ആണിന്റെ കൈയ്യിൽ കോർത്ത് പിടിച്ച് നിൽക്കുന്ന ഫോട്ടോകളാണ് ആണ് സുബി സുരേഷ് പങ്കുവച്ചിരിക്കുന്നത്. വെള്ള വസ്ത്രധാരനായ ആ യുവാവിന്റെ മുഖം സുബി പുറത്ത് കാണിക്കുന്നുമില്ല. ഏഴോളം ഫോട്ടോകൾ പങ്കുവച്ചുവെങ്കിലും എല്ലാത്തിലും സുബിയുടെ നാണവും റൊമാൻസും ഒക്കെ മാത്രമാണ് കാണിക്കുന്നത്. ചെറുക്കന്റെ കൈ മാത്രമേ ചിത്രങ്ങളിലുള്ളൂ. ഇതാണ് ആരാദകരെ കൺഫ്യൂഷനിലാക്കിയത്.

‘ആ ദിവസത്തിന് വേണ്ടി കാത്തിരിയ്ക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് പ്രണയത്തിന്റെയും ഒന്നിക്കുന്നതിന്റെയും എല്ലാം ഇമോജികളും ഒക്കെ ആയിട്ടാണ് ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ ഇത് പറയുന്നത് സുബി ആയത് കൊണ്ട് മാത്രം വിശ്വസിക്കില്ല, എന്തെങ്കിലും ഉടായിപ്പ് ആയിരിക്കും എന്ന് ചിലർ ഉറപ്പിച്ച് പറയുന്നു. ഏതെങ്കിലും കോമഡി ഷോയ്ക്ക് വേണ്ടിയുള്ള സ്‌കിറ്റിന്റെ വസ്ത്രധാരണവും ഫോട്ടോഷൂട്ടും ആകാനാണ് സാധ്യത എന്നാണ് മറ്റു ചിലർ പറയുന്നത്.

Advertisement