ഊര്‍ജ്ജസ്വലയായി നടന്നിരുന്ന സഹപ്രവര്‍ത്തക പെട്ടെന്ന് വിട്ടുപോയ ആഘാതത്തിലാണ് സിനിമാ ലോകം. പ്രതീക്ഷിക്കാതെ പെട്ടെന്നുണ്ടായ സുബിയുടെ മരണം ആരാധകരെയും ദുഖത്തിലാഴ്ത്തിയിട്ടുണ്ട്. കുട്ടിപ്പട്ടാളം പോലുള്ള പരിപാടികള്‍ ചെയ്യാല്‍ സുബിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നുള്ള കാഴ്ച്ചപ്പാടിലാണ് ആരാധകരെല്ലാവരും.
കോമഡി വേദികളില്‍ നിന്നും സിനിമയില്‍ എത്തിയ താരമാണ് സുബി സുരേഷ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കോമഡി വേദികളില്‍ എത്തിയ താരം അതുകൊണ്ട് തന്നെ അത്തരം ഷോകളോട് മുഖം തിരിച്ചിരുന്നില്ല എന്ന് തന്നെ പറയാം.
കോമഡി പരിപാടികളോട് തനിക്കുള്ള ആത്മാര്‍ത്ഥയെ കുറിച്ച് ഒരിക്കല്‍ സുബി മനസ്സ് തുറന്നിരുന്നു. അന്ന് സുബി പറഞ്ഞത് ചത്തില്ലെങ്കില്‍ ഏറ്റ പ്രോഗ്രാം ഞാന്‍ ചെയ്യുമെന്നായിരുന്നു. സുബിയുടെ വേര്‍പാട് ഇതുവരെ ഉള്‍ക്കൊള്ളാന്‍ ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല.
ഇപ്പോഴിതാ സുബിയുടെ ചികിത്സയുള്‍പ്പെടുള്ള കാര്യങ്ങള്‍ക്ക് സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സുബിയുടെ സഹോദരന്‍ എബി സുരേഷ്. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് എബി ഇക്കാര്യം പറഞ്ഞത്.
എല്ലാവരോടും നന്ദി പറയാനാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്. ചേച്ചിയെ എല്ലാവരും കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് കണ്ടെതെന്നും ചേച്ചിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ചികിത്സ ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും നന്ദിയെന്നും എബി പറഞ്ഞു.
വളരെ ഇഷ്ടപ്പെട്ടാണ് ചേച്ചി യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും തുടങ്ങിയത്. ആശുപത്രിയിലുള്ളപ്പോഴും ഇതില്‍ വീഡിയോ ഇടുന്ന കാര്യത്തെ കുറിച്ച് സംസാരിക്കുമായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഇത് രണ്ട് തങ്ങള്‍ കളയില്ലെന്നും നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഇത് ഉപയോഗിക്കുമെന്നും ചേച്ചി എടുത്തുവെച്ച വീഡിയോകള്‍ ഇതില്‍ അപ്‌ളോഡ് ചെയ്യുമെന്നും എബി പറഞ്ഞു.