മിമിക്രിയിലൂടെയും കോമഡി സ്‌കിറ്റുകളിലൂടെയും അവതാരകയായും ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിങ്കരിയായ താരമാണ് സുബി സുരേഷ്. കോമഡി സ്‌കിറ്റുകളിലും കോമഡി ഷോകളില്‍ അവതാരകയായും എത്തിയ സുബി സിനിമകളിലും സീരിയലുകളിലും സജീവമാണ്. കോമഡി ചെയ്ത് ആളുകളെ ചിരിപ്പിയ്ക്കുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അല്പം ഗൗരവക്കാ രിയാണ് സുബി.
എന്നാല്‍, സന്തോഷം ആണെങ്കിലും, സങ്കടം ആണെങ്കിലും ദേഷ്യം ആണെങ്കിലും അതിന്റെ എക്സ്റ്റന്റ് വരെ പോകും. പെട്ടന്ന് ദേഷ്യം വരും, പെട്ടന്ന് അത് തണുക്കുകയും ചെയ്യും. വീട്ടില്‍ വലിയ വഴക്ക് എല്ലാം നടന്ന് കഴിഞ്ഞാല്‍, ഒന്ന് ഉറങ്ങി എഴുന്നേറ്റ് വന്നാല്‍ അങ്ങനെ ഒരു സംഭവമേ നടക്കാത്ത ഭാവത്തിലായിരിയ്ക്കും ഞാന്‍ എന്നും സുബി സുരേഷ് വ്യക്തമാക്കുന്നു.
കോവിഡ് കാലത്തിന് ശേഷം പരിപാടികളുമൊക്കെയായി തിരക്കിലായിരുന്നു താരം. ഇതിനിടെയാണ് അപ്രതീക്ഷിതമായി ചില ആരോഗ്യപ്രശ്നങ്ങള്‍ വന്ന് സുബി കിടപ്പിലായത്. അടങ്ങിയൊതുങ്ങി ഇരിക്കുന്ന സ്വഭാവമേ ഇല്ലാത്ത താരം പെട്ടെന്ന് ആശുപത്രി കിടക്കിയാലപ്പോള്‍ ഞെട്ടലോടെയാണ് ആരാധകര്‍ ആ വാര്‍ത്ത കേട്ടത്. എന്നാല്‍ കുഴപ്പമൊന്നുമില്ലാതെ ആരോഗ്യവതിയായി തിരിച്ചെത്തുകയും ചെയ്തിരിക്കുകയാണ് താരം.
ഇതിനിടെ തനിക്ക് എതിരെ ഉയര്‍ന്ന വിവാദ കമന്റിനോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരാളെ ഒന്‍പത് എന്ന് പറയാന്‍ നിനക്കൊന്നും ഉളുപ്പും നാണവും ഇല്ലേ എന്നും അതെല്ലാം ദൈവത്തിന്റെ നിയോഗം ആണെന്നും സുബി പറയുന്നു. അതോടൊപ്പം അവരും നമ്മളെ പോലെ തന്നെ മനുഷ്യര്‍ ആണ് എന്നുമാണ് താരത്തിന്റെ കമന്റ്.
ALSO READ- സാറാ അലിഖാനുമായി പ്രണയത്തില്‍, ഒടുവില്‍ മനസ്സ് തുറന്ന് ക്രിക്കറ്റ് താരം ശുബ്മാന്‍ ഗില്‍
അവരൊക്ക നിന്നെക്കാളും മാന്യതയും സംസ്‌ക്കാരവും ഉള്ളവര്‍ ആണെന്നും എന്നാല്‍ ഇപ്പോള്‍ നീ കാണിച്ചത് നിന്റെ തന്തയ്ക്കും തള്ളയ്ക്കും അറിയാമായിരുന്നോ എന്നും സുബി പറഞ്ഞു. അതോടൊപ്പം നീ എന്താകുമെന്ന് നിന്റെ തന്തയേയും തള്ളയേയും പറയിക്കാതെ നിനക്കൊക്കെ പോയി ചത്തൂടെ എന്നും സുബി പറഞ്ഞു.
സുബിയുടെ പ്രതികരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നിരവധി പേരാണ് സുബിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്. താരം ചെയ്തത് നല്ലൊരു കാര്യമാണെന്നും ഇനിയും നിങ്ങളെപ്പോലെയുള്ളവര്‍ ഇത്തരത്തിലുള്ള വിഷയങ്ങളില്‍ ഇടപെടണമെന്നും പ്രതികരിക്കണമെന്നുമാണ് സോഷ്യല്‍മീഡിയ പ്രതികരിക്കുന്നത്.
താരത്തിന്റെ ഈ പ്രതികരണം ചൂഷണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് തന്നെ നല്ലൊരു ആശ്വാസം ആണെന്നും ഇനിയും ഇങ്ങനെ മുന്‍പോട്ട് വരണമെന്നും പ്രതികരിക്കണമെന്നും താരത്തിന്റെ ആരാധകര്‍ പറയുന്നു.