അച്ഛൻ മദ്യപിക്കുമായിരുന്നു, കൂടെയുള്ളവർ അത് മുതലെടുത്തു; അമ്മയോട് പിരിഞ്ഞപ്പോഴാണ് അച്ഛന് തെറ്റ് മനസിലായത്; അന്ന് സുബി സുരേഷ് പറഞ്ഞത്

3406

അവതാരകയും നടിയുമായ സുബി സുരേഷിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ല ആർക്കും. കോമഡി ഷോകളിലൂടെ മലയാളികളുടെ മനസ്സിൽ കയറി പറ്റിയ താരമാണ് സുബി സുരേഷ്. സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് സുബിയെ മലയാളികൾ നെഞ്ചേറ്റിയിരുന്നത്.

കോമഡി ഷോകളിലൂടെ വന്ന് പിന്നീട് സിനിമകളിലും, ടെലിവിഷനിലും സുബി തന്റെ സാന്നിധ്യമറിയിച്ചു. അഭിനേതാവിന് പുറമേ മികച്ച അവതാരക കൂടിയായിരുന്നു താരം. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ താരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

Advertisements

ഇതിനിടെ താരം വിവാഹത്തിലേക്ക് കടക്കാനും ആഗ്രഹിച്ചിരുന്നു. താലി മാല ഓർഡർ ചെയ്തെന്ന് താരം തന്നെ വെളിപ്പെടുത്തിയതിനിടെയാണ് 41ാം വയസിൽ താരത്തിനെ മ ര ണം കവർന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു.

ALSO READ- നിനക്കും ഒരു ജീവിതം വേണം;നീ കല്യാണം കഴിക്കണം; അന്ന് കലാഭവൻ മണിച്ചേട്ടൻ പറഞ്ഞതിങ്ങനെ, കണ്ണീരുപടർത്തി സുബിയുടെ വാക്കുകൾ

മരണസമയത്ത് ബന്ധുക്കൾ കൂടെയുണ്ടായിരുന്നു. കരൾ മാറ്റിവെയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് താരത്തിന്റെ മ ര ണം സംഭവിച്ചത്. ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും സുബി സുരേഷ് സജീവമായതിനാൽ വിയോഗം ആർക്കും വിശ്വസിക്കാനാകുന്നില്ല.

അതേസമയം, മുൻപ് സുബി സുരേഷ് തന്റെ മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ചും അമ്മയുടെ രണ്ടാം വിവാഹത്തെക്കുറിച്ചും പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അമ്മയും അച്ഛനും പ്രണയിച്ച് ഒന്നായവരായിരുന്നു. അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്റ്റിയനുമായിരുന്നെന്നും സുബി പറയുന്നുണ്ട്.

തനിക്ക് 20 വയസായ സമയത്താണ് ഇരുവരും പിരിഞ്ഞതെന്നുമായിരുന്നു സുബി പറഞ്ഞത്. ഡാഡിയുടെ കുറ്റമാണോ അതെന്ന് ചോദിച്ചാൽ അല്ലെന്നാണ് പറയുക. അച്ഛൻ മദ്യപിക്കുമായിരുന്നു. കൂടെയുള്ളവരിൽ ചിലർ അത് മുതലെടുത്തിരുന്നു. അവർ ആരൊക്കെയാണെന്ന് പേരെടുത്ത് പറയാനുദ്ദേശിക്കുന്നില്ല. അങ്ങനെയാണ് അമ്മ പിരിയാം എന്ന തീരുമാനത്തിലേക്ക് എത്തുന്നതെന്നും സുബി സുരേഷ് പറഞ്ഞിരുന്നു.

അച്ഛന്റെ മദ്യപാന ശീലത്തെ ചിലർ മുതലെടുത്തു. പിന്നീട് ശ്രദ്ധ അതിലേക്കായി എന്ന് കണ്ടപ്പോൾ പിരിയാൻ തീരുമാനമെടുത്തതാണ്.

ALSO READ- കുടുംബം വലുത് ആകുന്നു, പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് മീര അനിൽ, ഇത് വല്ലാത്ത സർപ്രൈസ് ആയി പോയി എന്ന് ആരാധകർ

ഞാൻ സിനിമയിലേക്ക് വരുന്ന സമയത്ത് എന്റെ കൂടെ വരാറുള്ളത് അച്ഛനായിരുന്നു. അദ്ദേഹത്തിന്റെ വയറിൽ കിടന്ന് ഉറങ്ങിയിട്ടാണ് ഞാൻ വരിക. ഞാൻ ഗൾഫിലൊക്കെ പോയി വരുമ്പോൾ അച്ഛന് ഗിഫ്റ്റ് എല്ലാം കൊടുക്കാറുണ്ട്. അച്ഛനെ ഇടക്ക് വിളിക്കാറുണ്ടായിരുന്നു. കാണാറും ഉണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തോടുള്ള ഇഷ്ടത്തിനും സ്‌നേഹത്തിനും ഒരു കുറവും ഇല്ല.

അമ്മയും അച്ഛനും പിരിഞ്ഞതിന് ശേഷമാണ് അച്ഛന് തന്റെ തെറ്റുകൾ മനസ്സിലായത്. അച്ഛനെ ഞാൻ നോക്കും എന്ന തീരുമാനത്തിലായിരുന്നു. പക്ഷേ അതിന് മുമ്പേ അച്ഛൻ പോയി. ആക്‌സിഡന്റായിരുന്നു.

ആ സമയത്ത് ഞാൻ ജോർദ്ദാനിൽ ആയിരുന്നു. കൊച്ചിയിൽ തിരിച്ചെത്തിയ സമയത്താണ് അച്ഛന്റെ മരണവാർത്തയുമായി മെസ്സേജ് വരുന്നത്. അവറാച്ചൻ എന്നൊരു പേര് അച്ഛനുണ്ട്. അതെനിക്ക് അറിയില്ലായിരുന്നു. സുരേഷ് എന്നാണ് എല്ലാരും വിളിക്കുക. എനിക്ക് മെസ്സേജ് വന്നത് അവറാച്ചൻ ചേട്ടൻ പോയി എന്നു പറഞ്ഞാണ്. ധർമ്മജനാണ് അന്ന് ഇക്കാര്യം എന്നെ അറിയിച്ചത്.

ഇപ്പോൾ ഞങ്ങൾക്കൊരു സ്റ്റെപ്പ് ഫാദർ ഉണ്ട്. ഞാനും അനിയനും ചേർന്നാണ് അമ്മയെ രണ്ടാമത് വിവാഹം കഴിപ്പിക്കാം എന്ന് തീരുമാനിക്കുന്നത്. പക്ഷേ അച്ഛൻ മരിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ വിവാഹം നടത്തിയത്. അച്ഛന് അവസാനമായി കാണാൻ പോകുമ്പോൾ കൊണ്ടുപോയത് കൊന്തയാണെന്നും സുബി പറഞ്ഞു

Advertisement