ആ നൊമ്പരം തന്നെ ഇപ്പോഴും വിട്ട് പോയിട്ടില്ല: തന്റെ നന്‍പന്‍ മമ്മൂട്ടിയുടെ പേരന്‍പ് കണ്ട് പൊട്ടിക്കരഞ്ഞ് രജനികാന്ത്

44

ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതോടെ ഇപ്പോള്‍ എവിടെയും സംസാരം മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ പുതിയ തമിഴ് ചിത്രം പേരന്‍പിനെ കുറിച്ചാണ്. ആ സിനിമയെ പുകഴ്ത്തിയുള്ള വാര്‍ത്തകളും പോസ്റ്റുകളും കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞിരിക്കുകയാണ്.

Advertisements

അമുദന്‍ എന്ന ടാക്സി ഡ്രൈവറും മകളും തമ്മിലുള്ള ഉള്ളു നിറക്കുന്ന ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇന്ത്യയില്‍ മാത്രമല്ല വിദേശ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു.

ഈ ചിത്രം കണ്ട് ഇപ്പോള്‍ സാക്ഷാല്‍ രജനി കാന്ത് കരഞ്ഞുവെന്നും, ഇത്ര നല്ല ചിത്രം ഈ അടുത്തൊന്നും കണ്ടിട്ടില്ല എന്ന് അഭിപ്രായപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആ നൊമ്പരം തന്നെ ഇപ്പോഴും വിട്ട് പോയിട്ടില്ല എന്നാണത്രെ രജനി പറഞ്ഞത്. മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം കണ്ട രജനി വിസ്മയിച്ചു പോയെന്നും വാര്‍ത്തകളുണ്ട്.

തന്റെ പുതിയ ചിത്രമായ 2.0 യുടെ പ്രൊമോഷന്‍ തിരക്കിലായിരുന്നിട്ട് പോലും നന്‍പനായ മമ്മൂട്ടിയുടെ പുതിയ ചിത്രം അദ്ദേഹം കണ്ടുവെന്ന് അദ്ദേഹത്തോട് ബന്ധപ്പെട്ടവര്‍ അറിയിച്ചതായി പറയപ്പെടുന്നു.

ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രേക്ഷകരെല്ലാം എണീറ്റ് നിന്ന് കയ്യടിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആദ്യമായി ഒരു സിനിമ രണ്ടില്‍ കൂടുതല്‍ പ്രാവശ്യം കാഴ്ച്ചക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദര്‍ശനം നടത്തിയ റെക്കോര്‍ഡും പേരന്‍പിന് സ്വന്തം.

ഇത്രയധികം നല്ല അഭിപ്രായങ്ങള്‍ കേട്ട് തുടങ്ങിയതോടെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തും ചിത്രം കാണാനായി വാശി പിടിച്ചു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

Advertisement