സിനിമാ മേഖലയിൽ വിവാഹത്തിനായി മതം മാറിയ പ്രമുഖ നടിമാർ ധാരാളമാമ്. മത മാറ്റ വിവാഹങ്ങൾ സാധാരണം ആണെങ്കിലും വിവാഹം എന്ന ഒറ്റ കാര്യത്തിനായി അതുവരെ വിശ്വസിച്ച മതം ഉപേക്ഷിക്കുകയും പുതിയ ഒരു മതം സ്വീകരിക്കുകയും ചെയ്യുന്ന നടിമാരും, സിനിമാ പ്രവർത്തകരും ധാരാളം ആണുള്ളത്.
അതായത് പ്രണയിക്കുന്നവർക്കായി മതം മാറുന്നു. ഇവരെല്ലാം പ്രണയിച്ച പുരുഷന്മാർക്കായി ജനിച്ച് വീണ മതം ഉപേക്ഷിച്ച് മറ്റ് മതത്തിൽ ചേർന്നു. മത വിശ്വാസം കൊണ്ടല്ല മതം മാറിയതും പുതിയ മതം സ്വീകരിച്ചതും. വിവാഹത്തിനായി. എന്നാൽ അവരുടെ വിവാഹങ്ങൾ എല്ലാം പിൻ കാലത്ത് വേർപിരിഞ്ഞു.
എങ്കിലും ഉപേക്ഷിച്ച മതവും, സ്വീകരിച്ച മതവും ബാക്കിയായി. ആർക്ക് വേണ്ടി മതം മാറിയോ അവർ എല്ലാം ഉപേക്ഷിച്ച് വന്നവരെ ഇട്ടു പോയി. സിനിമയിൽ അത്രയേ ഉള്ളു. വിവാഹത്തിനായി മാത്രം മതം മാറിയവർ ആ വിവാഹ ബന്ധം തകർന്ന ശേഷം ആ മതത്തിൽ തന്നെ നിലകൊള്ളേണ്ട അവസ്ഥയാണ്. കാരണം സാമുദായിക വിഷയങ്ങളും അതിനെ മറികടക്കാനുള്ള ധൈര്യവും ആത്മ വിശ്വാസ കുറവും ആയിരിക്കാം.
അല്ലെങ്കിൽ ഒരിക്കൽ വിവാഹത്തിനായി മതം മാറിയവർക്ക് പഴയ മതത്തിലേക്ക് തിരികെ ചെന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആയിരിക്കാം. എല്ലായിടത്തും മതവും കുടുംബവും അടിയറവ് വയ്ക്കുന്നത് സിനിമയിൽ സ്ത്രീകളാണ്. പ്രണയിക്കുന്നവർക്ക് വേണ്ടി ശരീരവും മനസും, മതവും ബന്ധുക്കളേയും എല്ലാം അവർ അടിയറവു വയ്ക്കുന്നു. എല്ലായിടത്തും എല്ലാം അടിയറവു വയ്ച്ച് കീഴടങ്ങുന്നത് നടിമാരാണ്. ഒടുവിൽ ജീവിതം തകരുമ്പോൾ പുരുഷന്മാർക്ക് പണവും സ്വത്തുക്കളും, അവരുടെ മതവും , ബന്ധുക്കളും, കുടുംബവും എല്ലാം കൂടെ തന്നെ ഉണ്ടാകും. എല്ലാം വിട്ട് ഉപേക്ഷിച്ച് വന്ന നടിമാർക്ക് എല്ലാം നഷ്ടപ്പെടും.
പ്രണയിച്ച ആൾക്ക് വേണ്ടി മതം മാറിയ ചില താരങ്ങളേ നമുക്ക് പരിചയപ്പെടാം
മാതു:
മലയാള സിനിമയിൽ 1980 കൾ മുതൽ 90 കളിൽ വരെ തിളങ്ങി നിന്ന താരം ആണ് മാതു. ഡോക്ടർ ജേക്കബ് എന്നയാളുമായി മാതു പ്രണയത്തിലാവുന്നു. വിവാഹം കഴിക്കാൻ മാതുവിനു ക്രിസ്തുമതം സ്വീകരിക്കേണ്ടിവന്നു. വിവാഹ ശേഷം മതം മാറി മീന എന്ന പേര് സ്വീകരിച്ച മാതു സിനിമ ജീവിതം അവസാനിപ്പിച്ചു.കന്നഡ ചിത്രത്തിൽ കൂടി ബാലതാരം ആയി ആണ് മാതു സിനിമയിൽ എത്തുന്നത്.
1989 ൽ നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിൽ കൂടിയാണ് മാതു മലയാള സിനിമയിൽ എത്തുന്നത്. വിവാഹ ശേഷം പിന്നെ അവരുടെ സ്‌നേഹം ഏറെ നാൾ നീണ്ടു നിന്നില്ല. ഡോ ജേക്കബുമായുള്ള ബന്ധം മാതു വേർപെടുത്തി എങ്കിലും വിവാഹത്തിനായി മാത്രം സ്വീകരിച്ച ക്രിസ്തുമതം ഉപേക്ഷിക്കാൻ നടിക്കായില്ല.
ലിസി
മലയാളത്തിലെ ഏറ്റവും താര മൂല്യമുള്ള സെലിബ്രേറ്റി ജോഡികൾ ആയിരുന്നു ലിസിയും പ്രിയ ദർശനും. ഇവരും കൂടി ചേർന്നത് പ്രണയ വഴികളിൽ തന്നെ. പ്രണയം മൊട്ടിട്ട് അത് വിവാഹത്തിലേക്കെത്താൻ പ്രിയ ദർശന്റെ വീട്ടുകാർ മുന്നോട്ട് വയ്ച്ച ഉപാധിയായിരുന്നു ലിസി ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദു മതത്തിൽ ചേരണം എന്നത്.
തുടർന്ന് സംവിധായകൻ പ്രിയദർശനെ വിവാഹം ചെയ്യുന്നതിന് ആയി വീട് വിട്ട് ഇറങ്ങുകയായിരുന്നു ലിസി. പ്രിയനെ വിവാഹം ചെയ്യുന്നതിനായി ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു. പ്രിയദർശനു വേണ്ടി ജനിച്ച മതവും വീടും ബന്ധുക്കളേയും എല്ലാം ഉപേക്ഷിച്ച് ഇറങ്ങിയ ആളാണ് ലിസി.
നയൻതാര
മലയാളത്തിൽ നിന്നും തമിഴിൽ എത്തി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ താരം ആണ് നയൻതാര. സിനിമയിൽ എത്തുന്നത് മുന്നേ തന്നെ ഡയാന മറിയം കുര്യൻ എന്നായിരുന്നു താരത്തിന്റെ പേര്. നടനും സംവിധായകനും ഡാൻസ് കൊറിയോഗ്രാഫറും ഒക്കെയായി തിളങ്ങിയിട്ടുള്ള പ്രഭുദേവയെ വിവാഹം കഴിക്കാൻ ആണ് നയൻസ് ഹിന്ദു മതം സ്വീകരിച്ചത്.
തുടർന്ന് നയൻതാര തന്റെ സിനിമയത്തിലെ പേര് നയൻസ് എന്ന് മാറ്റി. പ്രഭുദേവയുമായി തെറ്റിപ്പിരിഞ്ഞു എങ്കിൽ കൂടിയും ഇന്നും നയൻസ് ഹിന്ദു മതത്തിൽ തന്നെ തുടരുകയാണ്.അതായത് മേൽ പറഞ്ഞ 3 സൂപ്പർ സെലിബ്രേറ്റികളുടെ കാര്യത്തിലും പ്രണയിച്ച ആണുങ്ങൾ മതം മാറുന്നില്ല. അല്ലെങ്കിൽ സ്ത്രീകളോട് മതം മാറാതെ തന്നെ വിവാഹം ചെയ്യാമെന്നും കൂടെ താമസിക്കാം എന്നും പറയുന്നില്ല.
ജോമോൾ
ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ കൂടി മലയാളം സിനിമയിലേക്ക് കടന്നു വന്ന താരം ആണ് ജോമോൾ . പ്രണയിച്ച ആളെ തന്നെ വിവാഹം ചെയ്യാൻ വേണ്ടി മതം മാറിയവരുടെ കൂട്ടത്തിൽ തന്നെയാണ് ജോമോളിന്റെയും സ്ഥാനം. ചന്ദ്രശേഖരൻ പിള്ളയെ വിവാഹം ചെയ്യുന്നതിന് വേണ്ടി വീട് വിട്ട് ഇറങ്ങിയ താരം ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു. ജോമോൾ ഹിന്ദു മതം സ്വീകരിച്ചപ്പോൾ ഗൗരി എന്ന പേർ സവീകരിച്ചു