സമാന്തയുടെ ആഭരണങ്ങൾക്കായി ചിലവഴിച്ചത് കോടിക്കണക്കിന് രൂപ; ശാകുന്തളത്തിന്റെ അണിയറ രഹസ്യങ്ങൾ ഇങ്ങനെ

388

ഫാമിലിമാൻ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ നടിയാണ് സമാന്ത. അടുത്തിടെയാണ് താരത്തിന് മയോസൈറ്റിസ് എന്ന രോഗമാണെന്ന തിരിച്ചറിഞ്ഞത്. ഏറെ നാളത്തെ ചികിത്സക്കൊടുവിൽ താരം വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ ശാകുന്തളത്തിന്റെ പ്രമോഷൻ പരിപാടികളുമായി തിരക്കിലാണ് താരമിപ്പോൾ. രണ്ട് പ്രോജക്ടുകളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

ബിഗ് ബജറ്റ് ചിത്രമായ ശാകുന്തളം കാളിദാസിന്റെ അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ച് കൊണ്ടിരിക്കുന്നത്. ഒരു പ്രണയ ചിത്രമായാണ് ശാകുന്തളം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണത്തിനായി വലിയ തുകയാണ് നിർമ്മാതാക്കൾ ചെലവഴിച്ചിരിക്കുന്നത് എന്നാണ് വിവരം. സെറ്റിന് മുതൽ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും വരെ കോടിക്കണക്കിന് വില വരും.

Advertisements

Also Read
അവളൊരു ട്രാൻസ്‌ഡെൻഡറാണ്; തെളിവുകൾ എന്റെ കയ്യിൽ ഉണ്ട്; ഉർഫി ജാവേദിനെതിരെ വെളിപ്പെടുത്തലുമായി നടൻ ഫൈസാൻ അൻസാരി

പ്രശസ്ത ഫാഷൻ ഡിസൈനർ നീത ലുല്ലയാണ് പോസ്റ്ററുകളിലെ സാമന്തയുടെ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാം ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. യഥാർത്ഥ സ്വർണ്ണവും വജ്രവും ഉപയോഗിച്ചാണ് ആഭരങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏകദേശം എട്ട് മാസങ്ങൾ കൊണ്ടാണ് ആഭരണങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത് 14 കോടി രൂപയാണ് ആഭരണങ്ങളുടെ മാത്രം വിലയെന്നാണ് ദി സിയാസത്ത് ഡെയ്ലി റിപ്പോർട്ട് ചെയ്യുന്നത്.

കണ്ണഞ്ചിക്കുന്ന വജ്രാഭരങ്ങളാണ് ഏറെയും. അതേസമയം ചിത്രത്തിൽ നായകനായി എത്തുന്നത് മലയാളിയായ ദേവ് മോഹനാണ്. ദുഷ്യന്തന്റെ വേഷത്തിലാണ് താരം എത്തുന്നത്. ചിത്രത്തിൽ അദിതി ബാലൻ, അനന്യ നാഗല്ല, മോഹൻ ബാബു, ഗൗതമി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അതേസമയം താൻ ആദ്യം നിരസിച്ച സിനിമയായിരുന്നു ശാകുന്തളം എന്നാണ് സമാന്ത പറഞ്ഞത്. അതിനുള്ള കാരണവും താരം അന്ന് വ്യക്തമാക്കിയിരുന്നു.

Also Read
ഞാൻ ആദ്യമായാണ് അങ്ങനെ ഒരു ഇന്നസെന്റേട്ടനെ കാണുന്നത്; അടുത്ത തവണ കാണുമ്പോൾ ഓർമ്മിച്ച് പറയാം എന്ന് പറഞ്ഞ് എന്നെ യാത്ര അയച്ചതാണ്; വികാര നിർഭര കുറിപ്പുമായി മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ

ശകുന്തളയിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഞാൻ ഫാമിലി മാനിൽ അവതരിപ്പിച്ചത്. ശകുന്തള പരിശുദ്ധി, നിഷ്‌കളങ്കത, കൃപ, അന്തസ്സ് എന്നിവയുടെ പ്രതീകമാണ്. മറുവശത്ത്, രാജിയാകട്ടെ, അങ്ങനെയല്ല. അപ്പോൾ അത് ചെയ്യാൻ കഴിയുമോയെന്ന് ഉറപ്പില്ലായിരുന്നു,’ എന്നാണ് സാമന്ത പറഞ്ഞത്. അതേസമയം, അഞ്ച് ഭാഷകളിലായി ഏപ്രിൽ 14ന് ചിത്രം തിയ്യറ്ററുകളിൽ എത്തും.

Advertisement