മോഹന്‍ലാലിന്റെ എണ്ണംപറഞ്ഞ കഥാപാത്രം: അന്നും സ്റ്റീഫന്‍, ഇന്നും സ്റ്റീഫന്‍: മാറിയത് രാഷ്ട്രീയം മാത്രം

21

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് താരരാജാവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫറിന്റെ ആഘോഷത്തിലാണ് ആരാധകര്‍. എന്തുകൊണ്ടും മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിക്കുന്ന ഒന്നാണ് ലൂസീഫര്‍.

ലൂസിഫര്‍ എന്ന ചിത്രം മോഹന്‍ലാല്‍ എന്ന താരത്തെ അഭിനയജീവിതത്തിലെ ഏറെ പ്രത്യേകതയുള്ള ഒന്നുകൂടിയാണ്. ഒരു നായകന്‍ തന്നെ ഒരു കുടുംബത്തിലെ രണ്ട് തലമുറകള്‍ക്കൊപ്പം എത്തിയ അപൂര്‍വത കൂടിയാണ് ലൂസിഫര്‍.

Advertisements

31 വര്‍ഷം മുമ്പ് മോഹന്‍ലാലിനെ നായകനാക്കി ഭരത്‌ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ഉല്‍സവപിറ്റേന്ന്. അതില്‍ സുകുമാരനായിരുന്നു മോഹന്‍ലാലിന്റെ സഹോദരനായി അഭിനയിച്ചത്. കാലങ്ങള്‍ക്കിപ്പുറം അതേ നായകനെ തന്നെവെച്ച് രണ്ട് കുടുംബത്തിലെയും പുതിയ തലമുറ ഒരുക്കിയ ചിത്രമാണ് ലൂസിഫര്‍.

ലൂസിഫറിന്റെ സംവിധാനം പൃഥ്വിരാജ് നിര്‍വഹിച്ചപ്പോള്‍ തിരക്കഥ എഴുതിയത് മുരളീഗോപിയാണ്. ഉത്സവപ്പിറ്റേന്നില്‍ സുകുമാരന്‍ മാത്രമാണ് മോഹന്‍ലാലിനൊപ്പം അഭിനയച്ചത്. ലൂസിഫറിലെത്തിയപ്പോള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മോഹന്‍ലാലിനൊപ്പം വെളിത്തിരയിലെത്തി.

സുകുമാരന്റെ വലിയ ആഗ്രഹമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ളത്. പൃഥ്വിരാജിലൂടെ ഈ ആഗ്രഹം പൂര്‍ത്തിയായി. ഇതെല്ലാം അച്ഛന്‍ കാണുന്നുണ്ടാകുമെന്ന് അറിയാം എന്ന് പൃഥിരാജ് കുറിക്കുകയും ചെയ്തിരുന്നു.

മോഹന്‍ലാലിന്റെ ഹിറ്റാകുന്ന സ്റ്റീഫന്‍ കഥാപാത്രങ്ങളില്‍ രണ്ടാമത്തേതാണ് ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളി. ഇതിന് മുമ്പ് ലാല്‍സലാം എന്ന ചിത്രത്തിലെ കമ്മ്യൂണിസ്റ്റ്കാരനായ നെട്ടൂരാന്‍ സ്റ്റീഫന്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ കഥാപാത്രമാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയാകട്ടെ കോണ്‍ഗ്രസ് കുടുംബത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കഥാപാത്രമാണ്.

Advertisement