ബോളിവുഡ് താരം ആമിർ ഖാന്റെ മകളുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു കുറച്ച് കാലങ്ങളായി നിൽക്കുകയായിരുന്നു.
ഇപ്പോഴിതാ എല്ലാ ഗോസിപ്പുകൾക്കും വിരാമമിടുകയാണ് ഇറ ഖാൻ. സംഗീത സംവിധായകനായ മിഷാൽ കിർപലാനിയാണ് തന്റെ കാമുകനെന്ന് പറയുകയാണ് താര പുത്രി.
Advertisements
ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ഇറ താൻ പ്രണയത്തിലാണെന്ന വിവരം വെളിപ്പെടുത്തിയത്.
ഇറ,നിങ്ങൾ ആരെങ്കിലുമായി ഡേറ്റിങിൽ ആണോ എന്നായിരുന്നു ആരാധികയുടെ ചോദ്യം. ഇതിനു മറുപടിയായി മിഷാലിന്റെ പേരാണ് ഇറ കുറിച്ചത്.
ഇതിനു പുറമെ മിഷാലിനെ ആലിംഗനം ചെയ്തുനിൽക്കുന്നൊരു ചിത്രവും പങ്കുവച്ചു.
Advertisement