എന്റെ പ്രായത്തിലുള്ളവർ ഇപ്പോൾ കോളേജിലോ, കല്യാണ പന്തലിലോ, അല്ലെങ്കിൽ ലേബർ റൂമിലോ ഒക്കെയായിരിക്കും, താൻ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി തുറന്നു പറഞ്ഞ് നടി അഹാന കൃഷ്ണകുമാർ

37

നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാന മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയയാണ്. 2014ൽ

പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

Advertisements

നായികാ കഥാപാത്രത്തിലുപരി നല്ല കഥാപാത്രങ്ങൾ ചെയ്യുന്നതിലാണ് അഹാനയുടെ ശ്രദ്ധ. ഈ വർഷം മൂന്ന് ചിത്രങ്ങൾ അഹാനയുടേതായി റിലീസിനെത്തും.

എന്നാൽ സിനിമകളെ കുറിച്ചല്ല, അഹനയുടെ രസകരമായ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

അമ്പരന്ന് നിൽക്കുന്ന മുഖഭാവത്തിലുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അഹാനയുടെ പോസ്റ്റ്. ഞാനിപ്പോൾ ജീവിതത്തിൽ ആ അവസ്ഥയെ നേരിടുകയാണ്.

മുപ്പതു വയസ് പ്രായമുള്ളവർ അവരുടെ മൂന്ന്,നാല്,അഞ്ച് വയസുള്ള കുട്ടികൾക്ക് എന്നെ അന്റീ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്.

ഒരു ഉദാഹരണം പറയുകയാണെങ്കിൽ. ആന്റിക്ക് ഹായ് പറയൂ, ആന്റിയെ നോക്കൂ ചിരിക്കൂ. ടെക്നിക്കലി അത് ശരിയാണ്. പക്ഷേ ആ വിളി കേൾക്കുമ്പോൾ എന്റെ മുഖം ഏറെക്കുറെ ഇതുപോലെയകും.

ഇപ്പോൾ എന്റെ പ്രായത്തിലുള്ളവർ കോളേജിലോ, കല്യാണ പന്തലിലോ, അല്ലെങ്കിൽ ലേബർ റൂമിലോ ഒക്കെയായിരിക്കും’ എന്നും അഹാന പറയുന്നു.

Advertisement