ബിജെപിക്ക് എതിരായ പരാമർശം: നടൻ വിനായകന് എതിരെ ജാതി പറഞ്ഞും തെറിപറഞ്ഞും സൈബർ ആക്രമണം

45

നടൻ വിനായകനെതിരെ രൂക്ഷമായ സൈബർ ആക്രമണം. ലോക്സഭാ തെരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിനായകൻ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെയാണ് വിമർശനം.

ആർഎസ്എസ്സിനും ബിജെപിക്കും കേരളത്തിൽ വളരാനാകില്ലെന്നായിരുന്നു അഭിമുഖത്തിൽ വിനായകൻ പറഞ്ഞത്.

Advertisements

ഇതിനി പിന്നാലെയാണ് വംശീയമായും ജാതീയമായും താരത്തെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റുകൾ നിറഞ്ഞത്. വിനായകന്റെ സിനിമകൾ ബഹിഷ്‌കരിക്കാനടക്കം ആഹ്വാനം ചെയ്തിട്ടുണ്ട്.

കേരളത്തിൽ എന്താണ് സംഭവിച്ചത് എന്നെനിക്ക് അറിയില്ല. കേരളത്തിലെ ജനങ്ങൾ ഇതേക്കുറിച്ച് തീർച്ചയായും ചിന്തിക്കണം’ തെരഞ്ഞെടപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേരിട്ട തോൽവിയെക്കുറിച്ചാണ് വിനായകൻ സംസാരിച്ചത്.

എന്നാൽ ബിജെപിയുടെയും സംഘപരിവാറിന്റെയും അജണ്ഡയെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

ബിജെപിക്കും ആർഎസ്എസ്സിനും കേരളത്തിൽ ഒന്നും ചെയ്യാൻ കഴിയുല്ല. നമ്മളൊക്കെ മിടുക്കരാണ്. അതാണ് ഈ തെരഞ്ഞെടുപ്പിലും നമ്മൾ കണ്ടത് വിനായകൻ പറഞ്ഞു.

അഭിമുഖം വൈറലായതിന് പിന്നാലെ നടനെ അപമാനിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.

വിനായകനെ ജാതീയവും വംശീയവുമായി അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പോലുമുണ്ടായി. ഇനിമുതൽ വിനായകന്റെ സിനിമകൾ കാണില്ലെന്നാണ് താരത്തിന്റെ അടുത്ത ചിത്രം തൊട്ടപ്പന്റെ ടീസറിന് താഴെയുള്ള കമന്റുകൾ.

Advertisement