‘സംസ്ഥാന അവാർഡ് ജൂറിയുടെ പരാമർശം ഞങ്ങളെ വേദനിപ്പിച്ചു, അമ്മയെ തല്ലിയാലും രണ്ട് പക്ഷമെന്ന് പറയുന്ന പോലെ ഇപ്പോ കേരളം അഭിമുഖീകരിക്കുന്ന എറ്റവും വലിയ പ്രശ്നം സീരിയൽ ആണല്ലോ’: സംസ്ഥാന ടെലിവിഷൻ പുരസ്‌കാരത്തിൽ പ്രതികരണവുമായി ബീന ആന്റണി

50

സംസ്ഥാന ടെലിവിഷൻ പുരസ്‌കാരത്തിൽ കലാമൂല്യമുള്ള പരമ്പരയില്ലാത്തതിനാൽ മികച്ച പരമ്പരയോ മികച്ച രണ്ടാമത്തെ പരമ്പരയോ പ്രഖ്യാപിച്ചിരുന്നില്ല. പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിലെ ആശങ്കയും ജൂറി പ്രകടിപ്പിച്ചിരുന്നു.

പിന്നാലെ ടിആർപി റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയായ കുടുംബവിളക്കിന്റെ സംവിധായകൻ പ്രതികരണവുമായി രംഗത്തെത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമാ സീരിയൽ താരം ബീന ആന്റണി ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

ALSO READ

ഈ മഹാൻറെ സംസ്‌ക്കാരം എല്ലാരും ഒന്ന് അറിയട്ടെ; ഫോട്ടോയ്ക്ക് അധിക്ഷേപ കമന്റിട്ടവന് എട്ടിന്റെ പണി കൊടുത്ത് സുബി സുരേഷ്!


സീരിയൽ നടീനടന്മാരും, തിരക്കഥാകൃത്തുക്കളും, സിനിമാപ്രവർത്തകരും വരെ ഇത്തവണ മികച്ച സീരിയൽ തെരഞ്ഞെടുക്കാനില്ലെന്ന ജൂറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതികരണവുമായി രംഗത്തെത്തി. മികച്ച സീരിയലിനുളള പുരസ്‌കാരം നൽകാത്തതിൽ പ്രതികരിച്ച് സീരിയൽ താരം ബീന ആന്റണിയും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു പ്രമുഖ വാർത്താ ചാനലിന്റെ ചർച്ചയിലാണ് ബീന ആന്റണി ഈ വിഷയത്തിലെ പ്രതികരണം അറിയിച്ചത്. പ്രേക്ഷകരുടെ അഭിരുചിയ്ക്കും അഭിപ്രായങ്ങൾക്കും വിലനൽകി പ്രേക്ഷകർ ഈ സീരിയലുകളൊക്കെ ഇതൊക്ക ഏത് രീതിയിൽ കാണുന്നു എന്നൊക്കെ നോക്കി മാത്രമാണ് ചാനലുകൾ സീരിയലുകൾ സംപ്രേഷണം ചെയ്യുന്നതെന്ന് ബീന ആന്റണി പറയുന്നു.

സീരിയൽ ഇൻഡസ്ട്രി മുന്നോട്ടുപോവുന്നത് ആ രീതി പിന്തുടർന്ന് തന്നെയാണ്. ആടയാഭരണങ്ങൾ ഒന്നും ഇല്ലാതെയും, നല്ല നല്ല നോവലുകൾ ആസ്പദമാക്കിയും പല സീരിയലുകളും വരുന്നുണ്ടെന്നും എന്നാൽ അത് എത്ര പേർ കാണുന്നുവെന്നും നടി ചോദിക്കുന്നു. വളരെ കുറച്ച് പേർ മാത്രമാണ് അങ്ങനെയുളള സീരിയലുകൾ കാണുന്നതെന്നും ബീന ആന്റണി ചൂണ്ടിക്കാട്ടി.

സീരിയലുകൾക്ക് നിലനിൽക്കണമെങ്കിൽ റേറ്റിംഗ് അതിപ്രധാനമാണ്. റേറ്റിംഗ് ഇല്ലാതെ സീരിയൽ ഇൻഡസ്ട്രിക്ക് മുന്നോട്ട് പോവാൻ സാധിക്കില്ല. സീരിയൽ മേഖല എന്നത് വിനോദം മാത്രമാണെന്നും സീരിയൽ കാണുന്നത് കുറച്ചുവിഭാഗം മാത്രമാണെന്നും നടി കൂട്ടിചേർത്തു. സീരിയലുകൾ കൊണ്ട് എത്ര കുടുംബങ്ങളാണ് ജീവിക്കുന്നത്. ഇത് ഞങ്ങളുടെ ജീവിത മാർഗം കൂടി ആണെന്നും നടി പറഞ്ഞു.

ഇത് ഒരു വിനോദപരിപാടിയെന്ന രീതിയിൽ മാത്രം പോകട്ടെ. ഇഷ്ടമില്ലാത്തവർ കാണേണ്ടെന്നും ആരെയും നിർബന്ധിക്കുന്നില്ലെന്നും നടി പറയുന്നു. സംസ്ഥാന അവാർഡ് ജൂറിയുടെ പരാമർശം ഞങ്ങളെ വേദനിപ്പിച്ചുവെന്നും അവാർഡ് തരാതിരുന്നാൽ സാരമാക്കുമായിരുന്നില്ലെന്നും എന്നാൽ സീരിയലുകൾക്ക് നിലവാരമില്ല എന്ന് പറഞ്ഞത് വേദനിപ്പിച്ചെന്നും ബീന ആന്റണി പറഞ്ഞു.

ALSO READ

‘ഇത് സാവിത്രിക്കുട്ടി’ ; ദീപ്തി സതി പങ്കു വെച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ

പരമ്പരയിൽ ഒരിക്കലും മോശമായിട്ടുളള പദപ്രയോഗങ്ങൾ പോലും ഉപയോഗിക്കുന്നില്ലെന്നും ആത്യന്തികമായിട്ടും ഒരു കഥ ആണെങ്കിലും നോവൽ ആണെങ്കിലും സീരിയലാണെങ്കിലും നന്മ തിന്മ ഫൈറ്റാണ് നടക്കുന്നത്. അവസാനം നന്മയിലേക്ക് തന്നെയാണ് നമ്മൾ എത്തുകയെന്നും നടി പറഞ്ഞുവെക്കുന്നുണ്ട്.

സീരിയൽ സമൂഹത്തിന് ഒരുതരത്തിലുമുളള മോശമായ സന്ദേശം നൽകുന്നില്ലെന്നാണ് ബീന ആന്റണി ചൂണ്ടി കാട്ടുന്നത്. പിന്നെ അമ്മയെ തല്ലിയാലും രണ്ട് പക്ഷമെന്ന് പറയുന്ന പോലെ ഇപ്പോ കേരളം അഭിമുഖീകരിക്കുന്ന എറ്റവും വലിയ പ്രശ്നമായി പറയുന്നത് സീരിയൽ നിർത്തലാക്കണം എന്നതാണല്ലോ. അതെന്തുകൊണ്ടാണെത് മനസിലാവുന്നില്ലെന്നും താരം വ്യക്തമാക്കി.

 

Advertisement