ദയവായി ആണ്ടാൾ കാണൂ, എന്നിട്ട് വിലയിരുത്തു ; ജൂറിക്കെതിരെ പരസ്യവിമർശനവുമായി ഇടത് യുവജന നേതാവും സിനിമാ സംവിധായകനുമായ എൻ അരുൺ

111

2020ലെ കേരള സംസ്ഥാന സർക്കാർ ചലച്ചിത്ര പുരസ്‌കാരങ്ങൾ കഴിഞ്ഞ ജിവസമാണ് പ്രഖ്യാപിച്ചത്. നടി സുഹാസിനി മണിരത്‌നത്തിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തീരുമാനിച്ചത്. ജൂറിക്കെതിരെ പരസ്യവിമർശനവുമായി എത്തിയിരിക്കുകയാണ് ഇടത് യുവജന നേതാവും സിനിമാ സംവിധായകനുമായ എൻ. അരുൺ

പ്രമോദ് കൂവേരി രചന നിർവഹിച്ച്, ഷെരീഫ് ഈസ സംവിധാനം ചെയ്ത ആണ്ടാൾ എന്ന ചിത്രത്തെ ജൂറി വേണ്ടത്ര പരിഗണന നൽകിയില്ലെന്ന് അരുൺ ആരോപിച്ചു. 2018 ൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച ‘കാന്തൻ’ സംവിധാനം ചെയ്തത് ഷെരീഫ് ആണ്.

Advertisements

ALSO READ

അടച്ചുറപ്പില്ലാത്ത ഈ ഒറ്റമുറി വീട്ടിൽ നിന്നാണ് ഇത്തവണത്തെ മികച്ച ബാലതാരം, പേര് നിരഞ്ജൻ ; ശ്രദ്ധ നേടി എ എ റഹിമിന്റെ കുറിപ്പ്

മികച്ച കലാമൂല്യമുള്ള സിനിമയായ ആണ്ടാളിനെയും സിനിമയിൽ മുഖ്യകഥാപാത്രമായ ഇരുളപ്പനെ മികവാർന്ന നിലയിൽ അവതരിപ്പിച്ച നടൻ ഇർഷാദ് അലിയെയും ഒരു പ്രത്യേക പരാമർശം പോലും നൽകാതെ അവഗണിച്ചിരിക്കുകയാണ് ജൂറി എന്ന് അരുൺ ആരോപിച്ചു. ജൂറി ദയവായി ‘ആണ്ടാൾ’ കണ്ട് വിലയിരുത്തണമെന്നും അരുൺ ആവശ്യപ്പെട്ടു.

അരുണിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: 

ഇർഷാദിനെയും ആണ്ടാളിനെയും നിരാകരിച്ച ജൂറി നടപടിയിൽ പ്രതിഷേധിക്കുന്നു. മലയാളത്തിൽ കഴിഞ്ഞ വർഷം സെൻസർ ചെയ്ത #ആണ്ടാൾ എന്ന കലാമൂല്യമുള്ള സിനിമയെയും ചിത്രത്തിൽ #ഇരുളപ്പനായി മികച്ച അഭിനയം കാഴ്ചവച്ച #ഇർഷാദ് അലിയെയും പരിപൂർണ്ണമായി അവഗണിച്ച ചലച്ചിത്ര ജൂറി നിലപാടിൽ പ്രതിഷേധിക്കുന്നു.

ഒരു പ്രത്യേക പരാമർശം പോലും അർഹിക്കാത്ത സിനിമയായാണ് #ആണ്ടാളിനെ ജൂറി വിലയിരിത്തിയിരിക്കുന്നത് എന്നതിൽ അദ്ഭുതം തോന്നുന്നു.

ജൂറി ഇനിയെങ്കിലും #ആണ്ടാൾ ഒന്നു കാണാൻ തയ്യാറാകണം ആ സിനിമയെയും അതിൽ അയത്‌ന ലളിതമായി #ഇരുളപ്പനായി പരകായപ്രവേശം ചെയ്ത ഇർഷാദ് അലി എന്ന നടന്റെ അഭിനയവും വിലയിരുത്തണം എന്നൊരു അഭ്യർത്ഥനയാണ് ജൂറി യോടുള്ളത് .
1800കളിൽ തോട്ടം തൊഴിലാളികളായി ബ്രീട്ടീഷുകാർ തമിഴരെ ശ്രീലങ്കയിലേക്ക് കൊണ്ടുപോയിരുന്നു. 1964ൽ ഒപ്പിട്ടിരുന്ന ശാസ്ത്രി-സിരിമാവോ ഒപ്പിട്ട ഉടമ്പടി പ്രകാരം ഇവരുടെ മൂന്ന് തലമുറക്ക് ശേഷം കൈമാറുകയും ചെയ്തു. ഇതോടെ അവരെ കൂട്ടത്തോടെ കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ, തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്‌കൃത ഇടങ്ങളിലും പുനരധിവസിപ്പിക്കുകയായിരുന്നു. ഇവർ അവിടെ കാടിനോടും പ്രതികൂല ജീവിത ആവാസ വ്യവസ്ഥകളോടും പൊരുതി അതിജീവിച്ചു. സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങൾ അവരെ പിന്തുടർന്നുകൊണ്ടിരുന്നു. ജനിച്ചു വളർന്ന മണ്ണിൽ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് ആണ്ടാൾ പറയുന്നത്.
#ജൂറിയോട് ഒരു അഭ്യർത്ഥന മാത്രം
ദയവായി ആണ്ടാൾ കാണൂ…..
എന്നിട്ട് വിലയിരുത്തു……..
ഇത്തരം സിനിമകൾ എടുക്കുന്നത് കച്ചവടത്തിനല്ല , നല്ല സിനിമകളെ സ്‌നേഹിക്കുന്നവർക്കുവേണ്ടിയാണ്.
അവർക്കല്ലേ പ്രോത്സാഹനങ്ങൾ നൽകേണ്ടത്.

എന്ന് പറഞ്ഞാണ് അരുൺ കുറിപ്പ് അവസാനിപ്പിച്ചിരിയ്ക്കുന്നത്. ഇത്തവണ അവാർഡ് ജേതാക്കളെ തീരുമാനിച്ചതിൽ വലിയ രീതിയിൽ വിമർശനങ്ങളൊന്നും ഉയർന്നിരുന്നില്ല. ആ സാഹചര്യത്തിലാണ് ഇപ്പോൾ ഈ കുറിപ്പ് ശ്രദ്ധ നേടുന്നത്.

ALSO READ

തന്റെ മോൾക്ക് എന്നും പറഞ്ഞു കാവ്യ സൂക്ഷിച്ച വിലമതിയ്ക്കാനാവാത്ത സമ്മാനം ; ആ സമ്മാനം മാമാട്ടിക്ക് കൊടുത്തോയെന്ന് ആരാധകർ

Advertisement