ആണ്ടവര്‍, മെഗാസ്റ്റാര്‍, കംപ്ലീറ്റ് ആക്ടര്‍! സ്വപ്‌ന ഫ്രെയിം ഒരുക്കി മലയാളത്തിന്റെ മഹോത്സവം; ‘കേരളീയം’ വൈറല്‍

71

തെന്നിന്ത്യയില്‍ മാത്രമല്ല, ഇന്ത്യയിലൊട്ടാകെ ആരാധകരുള്ള പ്രശസ്ത താരങ്ങള്‍ ഒരുമിച്ച് ഒരു വേദിയില്‍ എത്തിയതിന്റെ ത്രില്ലിലാണ് സിനിമാപ്രേമികള്‍. ഇതിഹാസ താരങ്ങളായ കമല്‍ഹാസനും, മമ്മൂട്ടിയും, മോഹന്‍ലാലും ഒരേ വേദിയിലെത്തിയിരിക്കുകയാണ്. ഒരു സിനിമയുടേയും ഭാഗമായല്ല കേരളത്തിന്റെ സ്വന്തം ‘കേരളീയം’ പരിപാടിയുടെ ഉദ്ഘാടന വേദിയിലാണ് താരങ്ങള്‍ എത്തിയത്.

കേരള പിറവി ദിനം മുതല്‍ നവംബര്‍ 7വരെയാണ് തിരുവനന്തപുരത്ത് മലയാളത്തിന്റെ മഹോത്സവം എന്ന പേരില്‍ കേരളീയം സംഘടിപ്പിച്ചത്. അതേസമയം, താരസമ്പന്നമായ ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരികകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം താരങ്ങള്‍ ഉദ്ഘാടന വേദിയിലിരിക്കുന്നതും വിളക്ക് തെളിയിക്കുന്നതും ഉള്‍പ്പടെയുള്ള ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ ഭരിക്കുന്നത്.

Advertisements

തിരുവനന്തപുരത്ത് കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം ഉദ്ഘാടന ചടങ്ങിനാണ് മൂന്ന് താരങ്ങളും ഒന്നിച്ച് എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകളിലെല്ലാം വൈറലാണ്. താരങ്ങള്‍ക്ക് ഒപ്പം നടി ശോഭനയും പങ്കെടുത്തിരുന്നു.

ALSO READ- സിനിമ നിര്‍ത്തിയാല്‍ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങള്‍ നിര്‍ത്തി എന്ന് ഞാന്‍ പറയും, കേരളം മുഴുവന്‍ കൂടെയുണ്ട്; ഹരീഷ് പേരടി

ഈ ചിത്രങ്ങള്‍ പങ്കിട്ട് ഇതിഹാസങ്ങള്‍ ഒറ്റ ഫ്രൈമില്‍ എന്നാണ് പലരും ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ആണ്ടവര്‍, മെഗാസ്റ്റാര്‍, കംപ്ലീറ്റ് ആക്ടര്‍ എന്നും ചിലര്‍ ക്യാപ്ഷന്‍ നല്‍കി ആഘോഷിക്കുന്നുണ്ട്.

മുഖ്യമന്ത്രിയും മറ്റ് മന്ത്രമാരും ഒപ്പം തെന്നിന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കലാ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നിരുന്നു. കേരളീയര്‍ ആയതില്‍ അഭിമാനിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആ സന്തോഷം ലോകത്തോട് പങ്കുവെക്കാനുള്ള അവസരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

ALSO READ- മോഹന്‍ലാലാണ് ആ ബുക്ക് എന്നോട് വായിക്കാന്‍ പറഞ്ഞത് , അതിനുശേഷം എന്റെ ജീവിതം തന്നെ പൂര്‍ണമായി മാറി; ലെന

എല്ലാ രംഗത്തും കേരളത്തിന് പ്രത്യേകതയുണ്ട്. ആര്‍ക്കും പിന്നില്‍ അല്ല കേരളീയര്‍ എന്ന ആത്മാഭിമാന പതാക ഉയര്‍ത്താന്‍ കഴിയണം. നമ്മുടെ നേട്ടങ്ങള്‍ അര്‍ഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി പരിപാടിയെ കുറിച്ച് വിശദീകരിച്ചു.

കൂടാതെ കേരളീയം എല്ലാ വര്‍ഷവും കേരളപ്പിറവി ദിനത്തില്‍ ആഘോഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത്തരം ഉത്സവങ്ങളുടെ പേരില്‍ ചില നഗരങ്ങള്‍ ലോകത്ത് അറിയപ്പെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും കേരളീയത്തെ ലോക ബ്രാന്‍ഡാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെ പല ഭാഗത്തെ വംശീയ സംഘര്‍ഷം തടയാനുള്ള ഒറ്റ മൂലിയാണ് ജാതി ഭേദം മത ദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരളീയം ആഘോഷത്തിന്റെ ഭാഗമായി ദീപാലങ്കാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി. ആഘോഷത്തിന് ദേശീയ അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്. വ്യാപാരമേള. ചലച്ചിത്രമേള, പുഷ്പമേള തുടങ്ങിയവയും നടക്കും. കേരളീയത്തിനൊപ്പം നിയമസഭാമന്ദിരത്തില്‍ പുസ്തകോത്സവവും സംഘടിപ്പിക്കുന്നുണ്ട്.

Advertisement