‘കഷ്ടം!വെറും കോപ്രായം; പിള്ളേര് കാണുന്ന പരിപാടിയല്ലേ?’; സ്റ്റാർ മാജിക്കിൽ അതിരുവിട്ട തമാശ; കിടപ്പറ സ്റ്റേജിൽ അവതരിപ്പിച്ച് താരങ്ങൾ; ഇനി ഷോ കാണില്ലെന്ന് ആരാധകർ

1530

പ്രേക്ഷകരെ കുടു കുടാ ചിരിപ്പിയ്ക്കുന്ന മിനിസ്‌ക്രീൻ പരിപാടിയാണ് സ്റ്റാർ മാജിക്. ലക്ഷ്മി നക്ഷത്ര അവതാരകയായിട്ടെത്തുന്ന ഷോ യിൽ മിമിക്ര താരങ്ങളും മിനിസ്‌ക്രീനിലെ ശ്രദ്ധേയരായ താരങ്ങളുമൊക്കെയാണ് പങ്കെടുക്കാറുള്ളത്. കൗണ്ടർ കോമഡിയും തമാശയുമൊക്കെയായി എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വെക്കാറുള്ളത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്റ്റാർ മാജിക്കിന് വിമർശനങ്ങൾ നേരിടേണ്ടതായിട്ടും വന്നിരുന്നു.

പരിപാടിയിലെ ചില സംഭാഷണങ്ങൾ വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യാറുണ്ട്. മിമിക്രി താരങ്ങളും സീരിയൽ താരങ്ങളും ഒരുമിക്കുന്ന സ്റ്റാർ മാജിക്കിന് വൻ ആരാധക പിന്തുണയുണ്ടെങ്കിലും വിവാദം വിടാതെ പിന്തുടാറുണ്ട്.

Advertisements

ഇപ്പോഴിതാ ഈ ജനപ്രിയ പരിപാടിക്ക് നേരെ ജനങ്ങൾ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അതിരുവിട്ട തമാശകളും അ ഡൾ ട്ട്‌സ് ഓൺലി തമാശകളുമൊക്കെയാണ് ഈ വിമർശനത്തിന് ഇത്തവണ കാരണമായിരിക്കുന്നത്.

ALSO READ- എംജി ശ്രീകുമാറിനും ലേഖയ്ക്കും കുട്ടിയുണ്ടെന്ന് വാര്‍ത്തകള്‍, ദമ്പതികള്‍ക്കൊപ്പം പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഗായകന്‍

മുൻപ് ബിനു അടിമാലി ഉൾപ്പടെയുള്ളവർ സ്വയവും മറ്റുള്ളവർക്ക് നേരെയും റേസി സം തമാശകൾ ഉപയോഗിച്ചതൊക്കെ വലിയ വിമർശനമായതാണ്. നിറത്തിന്റേയും രൂപത്തിന്റേയും പേരിൽ സഹതാരങ്ങളെ കളിയാക്കുന്നത് അൽപം കടന്ന കൈയ്യായി പോയെന്ന് കടുത്ത ആരാധകരും അഭിപ്രായപ്പെട്ടിരുന്നു.
അതുപോലെ തന്നെ യുവനടി ഹണി റോസിനെ കളിയാക്കുന്ന തരത്തിലുള്ള സ്‌കിറ്റിന്റെ പേരിലും സ്റ്റാർ മാജിക് വിവാദത്തിലാിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് കുടുംബസദസിനെ നാ ണം കെടുത്തുന്ന തരത്തിലുള്ള ഒരു സ്‌കിറ്റ് സ്റ്റാർ മാജിക്കിൽ അരങ്ങേറിയത്.

ഫ്‌ളവേഴ്‌സ് ചാനൽ തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോയാണ് ചർച്ചയായിരിക്കുന്നത്. സ്ഥിരം ടാസ്‌കിന് ശേഷം തങ്കച്ചൻ വിതുരയും മൃദുല വിജയും ചേർന്ന് അവതരിപ്പിച്ച ഒരു തമാശയാണ് സോഷ്യൽ മീഡിയയ്ക്ക് അത്ര രുചിക്കാതിരുന്നത്.

ഇരുവരും സ്റ്റേജിൽ തയ്യാറാക്കി വച്ചിരുന്ന ബെഡിലേക്ക് കയറി കിടക്കുന്നതും പുതുപ്പിനുള്ളിലേക്ക് മറയുന്നതുമാണ് ഈ തമാശയിലുള്ളത്. എന്നാൽ ഇതിന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ലഭിക്കാൻ കാരണമായത്.

‘ഇപ്പൊ വെറും കോപ്രായം, കോമഡി ആണെന്ന് പറഞ്ഞ് കൊറേ കോപ്രായങ്ങൾ കാട്ടിയും, അനാവശ്യമായി മറ്റുള്ളവരെ ട്രോളിയും ഒക്കെ വെറുപ്പിച്ചുകൊണ്ട് പോകുന്ന ഒരു ദാരിദ്ര്യം പിടിച്ച പരിപാടി, ഭയങ്കര ഇഷ്ട്ടപ്പെട്ട ഒരു പരിപാടി ആയിരുന്നു. ഇപ്പോൾ ഏറ്റവും വെറുക്കുന്ന ഒരു പരിപാടി ആയി മാറി. ഇതിന്റെ പോക്ക് ഇത് എങ്ങോട്ടാ’

ALSO READ- ഒരു സുപ്രഭാതത്തില്‍ ഞാന്‍ മുരളിയുടെ ശത്രുവായി, എന്ത് ചെയ്തിട്ടാണെന്ന് അറിയില്ല, പ്രിയസുഹൃത്തിനെ കുറിച്ച് നിറകണ്ണുകളോടെ മമ്മൂക്ക പറയുന്നു

‘കഷ്ടം, ഇതൊക്കെ കണ്ടിട്ടല്ലേ നമ്മുടെ പുതുതലമുറ പഠിക്കുന്നത്, തെറി പറഞ്ഞതുകൊണ്ട് കാര്യമില്ല ഇനി പരിപാടി കാണാതിരിക്കുക അതാണ് മികച്ച പ്രതിഷേധം.’

‘പിള്ളേർ ഓക്കെ കാണുന്ന പരിപാടി അല്ലേ’ എന്നിങ്ങനെയൊക്കെയാണ് പലരും വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. സ്റ്റാർ മാജിക്കിന്റെ വിവിധ എപ്പിസോഡുകൾക്കെതിരെ വിമർശനമുയർന്നിട്ടും ആരാധകർ പിന്നേയും ഈ പരിപാടി നെഞ്ചേറ്റിയിരുന്നു.

എന്നാൽ തുടരെയുള്ള വിവാദങ്ങൾ കാരണം പരിപാടിയുടെ റേറ്റിംഗ് കുറയുകയാണ് എന്നാണ് സൂചന. പ്രേക്ഷകർക്ക് ആനന്ദിക്കാൻ മറ്റ് ചാനലുകളിലെ ഹിറ്റ് റിയാലിറ്റി ഷോകൾ ഉള്ളതുകൊണ്ട് തന്നെ ഈ വിമർശനങ്ങൾ തിരുത്തിയില്ലെങ്കിൽ പിടിച്ചുനിൽക്കാൻ പാടാണ് എന്നാണ് ആരാധകർ ഉപദേശിക്കുന്നത്.

താരങ്ങൾ തമ്മിലുണ്ടായ പ്രശ്‌നങ്ങളും പല താരങ്ങളുടെയും വ്യക്തിപരമായ പ്രശ്‌നങ്ങളും മുതൽ ഷോയിലെ കണ്ടന്റ് വരെ വിമർശിക്കപ്പെടുകയാണ്. താരങ്ങളുടെനിറത്തെ പരിഹസിച്ചുകൊണ്ടും ഡബിൾ മീനിങ് ജോക്കുകൾ പറഞ്ഞുമാണ് സ്റ്റാർ മാജിക്കിൽ തമാശകൾ ഉണ്ടാക്കുന്നത് വിമർശിക്കപ്പെടുകയാണ്.

Advertisement